Tagged: Sunday Special Message in Malayalam
ക്രിസ്തീയ ജീവിതം ഒരുക്കത്തിന്റെ ജീവിതമാണ്…. തിരുസഭാ മാതാവ് ആണ്ടു വട്ടത്തിലെ മുപ്പത്തി മൂന്നാം ഞായറില്‍ ധ്യാനിക്കുന്ന സുവിശേഷ ഭാഗം വിശുദ്ധ മാര്‍ക്കോസ് എഴുതിയ സുവിശേഷം പതിമൂന്നാം അദ്ധ്യായം, വാക്യങ്ങള്‍ 24-32. ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടതിനോക്കെയും ഒരു അവസാനമുണ്ട്. യേശുക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ ആ ദിവസത്തെപറ്റി നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളും എപ്രകാരമാണ് നമ്മെ ഒരുക്കേണ്ടത് എന്ന് പറഞ്ഞു തരുന്നു. ആ ദിവസങ്ങളില്‍ മനുഷ്യപുത്രന് തന്റെ മഹ്ത്വത്തോടെ എഴുന്നള്ളിവരും. അവന് തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ, മാലാഖമാരെ അയച്ചു ഒരുമിച്ചുകൂട്ടും. ആ ദിവസം അടുത്തെത്തി കഴിഞ്ഞു.. ഒരുങ്ങിയിരിക്കുവിന്‍. ആകാശവും ഭൂമിയും കടന്നുപോയാലും എന്റെ വാക്കുകള്‍ക്ക് മാറ്റം ഉണ്ടാവുകയില്ല. കൂട്ടുകാരെ, എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു കാര്യമാണ് ക്രിസ്തീയ ജീവിതം ഒരുങ്ങിയിരുപ്പിന്റെ ജീവിതമാണ്. ഒരു ക്രിസ്ത്യാനി ക്രിസ്തുവിന്റെ രണ്ടാം വരവിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവനാണ്. കര്‍ത്താവ് പറയുന്ന ആ ദിവസം ഇതാ പടിവാതിക്കള്‍ എത്തിയിരിക്കുന്നു. ശരിയായ ഒരുക്കത്തോടുകൂടാതെ ആ ദിവസത്തെ അഭിമുഖീകരിക്കുവാന്‍ സാധ്യമല്ല. ഒരു പക്ഷെ , നാം...
Like this:
Like Loading...
എളിമയായിരിക്കട്ടെ ആത്മീയതയുടെ മുഖം.. ആത്മീയത അഭിനയങ്ങളിലെക്കും പ്രഹസനങ്ങളിലെക്കും വഴിമാറുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. ആത്മീയതയില്‍ ആത്മാര്‍ത്തമായി വ്യാപരിക്കുന്നവരെ തെല്ലും പരാമര്‍ശിക്കുന്നില്ല ഇവിടെ). ആത്മീയ മനുഷ്യന് ആന്തരിക മനുഷ്യനായിരിക്കണം എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ എപ്രകാരം ആയിരിക്കണം നിന്റെ പ്രാര്‍ത്ഥനാ ശൈലി എന്ന് വചനത്തിലുണ്ട്. ആത്മീയ മേഖലയില്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കുന്നവര് എപ്പോഴും ഓര്‍ക്കേണ്ട ഒരുകാര്യമാണ് യേശു നല്കിയ വലിയ മാതൃക., അത് സേവനത്തിന്റെ മാതൃകയാണ്. ഇന്ന് സേവിക്കപ്പെടുന്ന ഒരു ഗണം നമുക്കുണ്ട്.ശുശ്രുഷയില്‍ നിന്നും അധികാരത്തിലേക്കും പിന്നീട് അഹങ്കാരത്തിലെക്കും നമ്മുടെ ആത്മീയത തകരുന്നോ എന്ന് നാം ചിന്തിക്കേണ്ട സമയം. സ്വന്തം പിതാവിനോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ സ്വയം ശൂന്യനായ ക്രിസ്തു ശിഷ്യന് ശൂന്യവല്‍ക്കരണ പാത നഷ്ടപ്പെടുത്തി, നേട്ടങ്ങളുടെ സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുമ്പോള്‍, ഒരു പക്ഷെ വഴിയില്‍ മുറിവേറ്റു കിടക്കുന്ന മനുഷ്യരെ കാണാന്‍ കഴിഞ്ഞില്ല എന്ന് വരാം. ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന് ഒടുവിലത്ത വന്‍ ആകണം എന്ന് പഠിപ്പിച്ച നാഥന്റെ ജീവിതം...
Like this:
Like Loading...
സഹോദര സ്നേഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകട്ടെ ഞായര്‍ സുവിശേഷം.. മാര്‍ക്കോസ് നിയമങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിച്ച നിയമജ്ഞന് ഈശോയോടു ചോദിച്ചു . കല്പ്പനകളില് ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശുവിനു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പെട്ടെന്ന് അവനു മറുപടി നലികി, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല.. വചനം പറയുന്നു, സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത് വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. മറ്റുള്ളവരെ നീ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നിനക്ക് നിന്നോട് തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നീ നിനക്ക് തന്നെ ദ്രോഹം വരുത്തുവാന്‍...
Like this:
Like Loading...
പ്രാര്‍ത്ഥനയില്‍ ദൈവം സംസാരിക്കുന്നു… ഈ ഞായര്‍ സുവുശേഷ വിചിന്തനം പ്രാര്‍ത്ഥന എന്നാല്‍ ദൈവത്തിന്റെ മുന്പില് കുറെ ആവശ്യങ്ങള്‍ നിരത്തലാണ് എന്ന ചിന്ത നമ്മില്‍ പലര്‍ക്കും ഉണ്ട്.. ഇന്നത്തെ സുവിശേഷം നല്കുന്ന കാഴ്ചപ്പാട് നമുക്ക് നോക്കാം. സെബദീ പുത്രന്മാരായ യോഹന്നാനും യാക്കോബും യേശുവിനോട് വന്നു പറയുന്നത് അവര്‍ ആവശ്യപ്പെടുന്ന കാര്യം സാധിച്ചു കൊടുക്കണം എന്നാണു.. ഞങ്ങളുടെ ആഗ്രഹങ്ങള്‍ അങ്ങ് സാധിച്ചു തരിക.. അങ്ങയുടെ മഹത്വത്തില്‍ അങ്ങയുടെ ഇടത്തും വലത്തും ഇരിക്കുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരണം.. അവരുടെ പ്രാര്‍ത്ഥന അവസാനിച്ചു.. പക്ഷെ ഓരോ പ്രാര്‍ത്ഥനക്കും ശേഷം ദൈവം നമ്മോട് ചിലതൊക്കെ ആവശ്യപ്പെടുന്നുണ്ട്. കര്‍ത്താവിന്റെ മുന്പില് കരഞ്ഞു നിലവിളിച്ചു കുറെ ആവശ്യങ്ങളും നിരത്തിവെച്ചിട്ട് വേഗത്തില്‍ ഇറങ്ങി പോകുന്ന മനുഷ്യരെ നമ്മുക്ക് കാണാന്‍ കഴിയും.. ദൈവം അവരെ കേട്ട്.. എന്നാല്‍ ദൈവത്തെ കേള്‍ക്കുവാന്‍ സമയമില്ലാത്ത മനുഷ്യര്‍. പ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ്, ബന്ധമാണ്. ഇവിടെ നമ്മള് വാതോരാതെ ആഗ്രഹങ്ങളും നിയോഗങ്ങളും മാത്രം സമര്‍പ്പിക്കലാണ് പലപ്പോഴും നടക്കുന്നത്....
Like this:
Like Loading...
ക്രിസ്തുവിലാണ് നിത്യജീവന് ഗുരോ നിത്യ ജീവന് പ്രാപിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം…സകല ബഹുമാനങ്ങളോടും കൂടെ യുവാവ് യെശുവിനോട് ചോദിച്ചു… യേശുവാകട്ടെ അവനെ സ്നേഹപൂര്‍വ്വം നോക്കി കല്പനകള് അനുസരിക്കുവാന്‍ ആവശ്യപ്പെട്ടു…. അവന് പറഞ്ഞു എന്റെ യവ്വനം മുതല്‍ ഞാന്‍ എല്ലാ കല്പ്പനകളും പാലിക്കുന്നുണ്ട്, പിന്നെ എന്താണ് എനിക്കൊരു കുറവ്. യേശു അവനെ നോക്കി പറയുന്ന ഉത്തരം ശ്രദ്ധേയമാണ്.. നിനക്ക് ഒരു കുറവുണ്ട്… പോവുക നിനക്കുള്ളതെല്ലാം വില്‍ക്കുക, പിന്നെ വന്നു എന്നെ അനുഗമിക്കുക… നിത്യ ജീവന് പ്രാപിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് യേശു നല്കുന്ന ഉത്തരമാണിത്.. സുവിശേഷ അടിസ്ഥാനത്തില്‍ നിത്യജീവന് കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ യേശുവിനെ അനുഗമിക്കണം.. കാരണം യേശുവാണ് നിത്യജീവന്. ഉള്ളതെല്ലമായി നമുക്ക് യേശുവിനെ അനുഗമിക്കുവാന്‍ സാധ്യമല്ല… യേശുവിനെപ്രതി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്കാണ് നിത്യജീവന് കരസ്ഥമാക്കാന്‍ സാധിക്കുന്നത്.. ആ യുവാവ് വലിയ വേദനയോടെ തിരിച്ചുപോയതായി നാം വായിക്കുന്നു… ഉള്ളവയെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടപെടുത്താന്‍ ആവാത്ത വേദന,.. ലൌകീക വസ്തുക്കളില്‍ സന്തോഷം കണ്ടെത്തുന്നവന് യേശുവില്‍ സന്തോഷം...
Like this:
Like Loading...