Tagged: Sunday Special Message in Malayalam

നമുക്ക് പ്രാര്‍ത്ഥിക്കാം….

നമുക്ക് പ്രാര്‍ത്ഥിക്കാം….പ്രലോഭനങ്ങളെ അതിജീവിച്ച ഈശോയെ അങ്ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. നീ ദൈവപുത്രനാണെങ്കില്‍… എന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ മാറ്റുക, രോഗങ്ങള്‍ മാറ്റുക, സാമ്പത്തിക ക്ലേശം മാറ്റുക , എനിക്ക് ജോലി നല്‍കുക, എന്നൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചുപോയ നിമിഷങ്ങളെയോര്‍ത്ത് അങ്ങയോടു മാപ്പപേക്ഷിക്കുന്നു. പണത്തോടും സ്ഥാനമാനങ്ങളോടും ലൌകീക വസ്തുക്കളോടും എനിക്ക് തോന്നുന്ന അമിതമായ ആഗ്രഹത്തില്‍ നിന്നും എന്നെ മോചിപ്പിക്കണമേ. അല്‍പ്പം സുഖത്തിനും സൌകര്യത്തിനും വേണ്ടി അങ്ങയെ ഞാന്‍ ഒറ്റിക്കൊടുത്തു മറന്നു ജീവിക്കാതിരിക്കട്ടെ. കര്‍ത്താവേ, ഞാന്‍ യാചിച്ച കാര്യം ലഭിക്കാത്തതിന്റെ പേരില്‍ അങ്ങയെ ഞാന്‍ കുറ്റപ്പെടുത്തിയതിനെ ഓര്‍ത്തും മാപ്പ് ചോദിക്കുന്നു. യേശുവേ, എന്നില്‍ വചനത്തോടുള്ള ദാഹവും വിശപ്പും വളര്ത്തണമേ. ഉപവാസവും പ്രാര്‍ത്ഥനയും ധാനദര്‌മവും വഴി എന്നിലെ പൈശാചിക ശക്തിയെ തോല്‍പ്പിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ പ്രലോഭനങ്ങളെ ഞാന്‍ തിരിച്ചറിയട്ടെ. അങ്ങേക്കും സഹോദരങ്ങള്‍ക്കും ദുഖത്തിന് കാരണമാകുന്ന യാതൊന്നും ഞാന്‍ ചെയ്യാതിരിക്കട്ടെ. യേശുവേ, പിശാച് ഈ ലോകം മുഴുവന്‍ എനിക്ക് നല്‍കാം എന്ന് പറഞ്ഞാലും അങ്ങയെ അല്ലാതെ...

ക്രിസ്തുവിനോടൊപ്പം തിരുസഭയുടെ പടവില്‍…..

ക്രിസ്തുവിനോടൊപ്പം തിരുസഭയുടെ പടവില്‍….. പ്രിയ സഹോദരങ്ങളെ, തിരുസഭാ മാതാവ് ആണ്ടുവട്ടത്തിലെ അഞ്ചാമത്തെ ഞായര്‍ ആഘോഷിക്കുന്നു. ഇത് തപസുകാലത്തിനു മുന്‍പുള്ള അവസാന ഞായര്‍ ആണിത്. ഇന്ന് ധ്യാനിക്കുന്ന സുവിശേഷ ഭാഗം വിശുദ്ധ ലൂക്കാ 5,1…11.. ഇന്നത്തെ തിരുക്കര്‍മ വായനകള്‍ മൂന്നും തന്നെ ദൈവവിളിയെ കുറിച്ച് പ്രതിപാദിക്കുന്നു. ഒന്നാം വായനയില്‍ ഏശയ്യ പ്രവാചകന്റെ വിളിയും രണ്ടാം വായനയില്‍ വിശുദ്ധ പൌലോസിന്റെ അപസ്തോലിക ജീവിതത്തെയും സുവിശേഷത്തില്‍ യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതുമായ ഭാഗങ്ങളാണ് നാം വായിക്കുന്നത്. സുവിശേഷം ആരംഭിക്കുമ്പോള്‍ രണ്ടു വള്ളങ്ങള്‍ കരയോട് ചേര്‍ന്ന് കിടക്കുകയായിരുന്നു. അവയില്‍ ഒന്നില്‍ യേശു കയറി എന്നിട്ട് കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ ശിമയോനോട് അവനോട് യേശു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഒരു പ്രതീകാത്മകത ഇവിടെ കാണാം… യേശു കയറുന്ന വള്ളം… യേശു സ്വന്തമാക്കുന്ന വ്യക്തി, അത് മാറ്റി നിര്‍ത്ത്പ്പെടെണ്ടതാണ്. അത് കടലിന്റെ ആഴങ്ങളിലേക്ക് മാറ്റി നിര്‍ത്തുവാനാണ് യേശു ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പു പൂര്‍ണമായും യേശുവിന്റെതാണ്, മനുഷ്യന്റെതല്ല…നിങ്ങളല്ല എന്നെ...

…മറക്കാതിരിക്കുക നമ്മുടെ ദൌത്യം….

ഇന്നത്തെ സുവിശേഷം…. …മറക്കാതിരിക്കുക നമ്മുടെ ദൌത്യം…. തിരുസഭാ മാതാവ് ആണ്ടുവട്ടത്തിലെ നാലാം ഞായറാഴ്ച ആഘോഷിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 21 മുതല്‍ 30 വരെയുള്ള വാക്യങ്ങളാണ് ധ്യാനിക്കുന്നത്. യേശു തന്റെ യതാര്‍ത്ഥ വ്യക്തിത്വത്തോടെ തന്റെ പരസ്യ ജീവിതം ആരംഭിക്കുകയാണ്. നിങ്ങള്‍ കേട്ട ഈ തിരുവെഴുത്തു ഇന്ന് നിറവേറിയിരിക്കുന്നു. ഇവന്‍ ജോസഫിന്റെ മകനല്ലേ, എന്നുള്ള യേശുവിന്റെ നാട്ടുകാരുടെ ചോദ്യം അവരുടെ അജ്ഞതയെ സൂചിപ്പിക്കുന്നു. യേശു തന്റെ ദൌത്യം ആരംഭിക്കുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും അനേകം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍ ആ ചോദ്യങ്ങളുടെ മുന്നില്‍ അടിപതറാതെ താന്‍ എവിടെ നിന്ന് വന്നുവെന്നും തന്റെ ദൌത്യം എന്താണെന്നും താന്‍ എവിടെക്കാണ്‌ പോകുന്നതെന്നുമുള്ള പൂര്‍ണമായ തിരിച്ചറിവില്‍ നിന്നുകൊണ്ട് യേശു സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ കൃസ്ത്യാനി ലോകത്തിന്റെ വഴികള്‍ക്ക് എതിരെ സഞ്ചരിക്കുന്നവനാണ്. ക്രിസ്തു ലോകത്തില്‍ ആയിരിക്കുവാന്‍ വന്നവനാനെങ്കിലും ഒരിക്കലും ഈ ലോകത്തിന്റെതായിരുന്നില്ല. ലോകത്തിന്റെ ഒരു മോഹങ്ങള്‍ക്കും യേശുവിനെ കീഴ്പ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ല....

ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം…

ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം… ആണ്ടു വട്ടത്തിലെ മൂന്നാം ഞായര്‍. ഇന്ന് തിരുസഭാമാതാവ് ധ്യാനിക്കുന്ന സുവിശേഷം വിശുദ്ധ .ലൂക്കായുടെ സുവിശേഷത്തിന്റെ ആദ്യഭാഗമാണ്. യേശു സിനഗോഗില്‍ കയറി തനിക്കു നല്‍കപ്പെട്ട വചനഭാഗം ആധികാരികതയോടെ വായിക്കുകയാണ്.. ആരംഭിക്കുന്നത് തന്നെ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട് എന്നാണു. യേശുവിന്റെ ജീവിതത്തിലുടനീളം നാം കണ്ടുമുട്ടുന്ന ഒരു വാക്യമാണ്, അവന്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി എന്നുള്ളത്. ദൈവം ത്രിയേക ദൈവമാണെന്നും അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ചേരുന്നതാനെന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്ന് നമുക്ക് യേശുവും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധം ഒന്ന് ധ്യാനിക്കാം. ലൂക്കായുടെ സുവിശേഷം..1:35.. ല് ഗബ്രീല്‌ ദൈവദൂതന്‍ മറിയത്തോടു പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും എന്നാണ്.യേശുവിന്റെ ജ്ഞാനസ്നാന അവസരത്തിലും സ്വര്‍ഗം തുര്‍ക്കപ്പെടുന്നതും പരിശുദ്ധാത്മാവ് പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതും വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്.. മരുഭൂമിയിലെ പരീക്ഷക്ക്...

ഇന്നത്തെ വചന വിചിന്തനം ….

പൊന്നു മീറ കുന്തിരിക്കം , കാഴ്ചവെക്കാം നിന്‍ സന്നിധിയില്‍….ഈ ഗാനം നമ്മുടെ മനസില്‍ എന്നുമുണ്ടാകും അല്ലെ.. ഇന്ന് തിരുസഭ മൂന്നു രാജാക്കന്മാരുടെ തിരുനാള്‍ ആഘോഷിക്കുന്നു. എന്നെ ആകര്‍ഷിച്ച മൂന്നു കാര്യങ്ങള്‍ മാത്രം നമുക്ക് ധ്യാന വിഷയമാക്കാം.. ഒന്ന്.. രാജാക്കന്മാര്‍ക്ക് വഴികാട്ടിയായത് നക്ഷത്രമാണ്. നക്ഷത്രം കാട്ടിയ വഴിയിലൂടെയാണ് രാജാക്കന്മാര്‍ പരിശുദ്ധ മറിയവും വിശുദ്ധ ഔസേപ്പ് പിതാവും ഉണ്ണിയേശുവും വസിച്ച സ്ഥലത്ത് എത്തി ചേരുന്നത്. ഒന്നാമത്തെ ധ്യാനം ഒരു ക്രിസ്ത്യാനി അപരനെ ക്രിസ്തുവിലേക്ക് നയിക്കുന്ന നക്ഷത്രമാകണം. വഴിതെറ്റിക്കാനല്ല നമ്മുടെ വിളി മറിച്ചു ശരിയായ വഴി കാണിക്കുവാനാണ്. നാം നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും വഴി ആരെയെങ്കിലും വഴി തെട്ടിചിട്ടുണ്ടോ എന്ന് ചിന്തിക്കാം. നമ്മള്‍ കാരണം ഇന്ന് പാപത്തില്‍ ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അതിനെയോര്‍ത്തു ദൈവത്തോട് മാപ്പ് ചോദിക്കാം, അവരെ നേരായ വഴിയില്‍ ക്രിസ്തുവിലേക്ക് കൊണ്ട് വരാം. രണ്ടു, രാജാക്കന്മാര്‍ കാഴ്ചവെച്ചത് വിലകൂടിയ കാര്യങ്ങളായിരുന്നു എന്ന് നമുക്ക് അറിയാം. അവര്‍, ജനിച്ചിരിക്കുന്ന കുഞ്ഞു ലോകം മുഴുവന്റെയും രക്ഷകനാണെന്നു...