Tagged: Sunday Special Message in Malayalam
ക്രിസ്തുമസ് കഴിഞ്ഞുള്ള ആദ്യ ഞായര്‍. തിരുസഭ മാതാവ് തിരുക്കുടുംബത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുന്ന സുന്ദരവും അനുഗ്രഹീതവുമായ ദിവസം. എല്ലാ കുടുംബങ്ങളിലും തിരുക്കുടുംബത്തിന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പ്രിയ സഹോദരങ്ങളെ ഇന്ന് നമ്മുടെ ക്രിസ്തീയ കുടുംബങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം എന്ന് നമുക്ക് അല്‍പ്പം ധ്യാനിക്കാം. ഓര്‍ക്കുക, കുടുംബമാകാനുള്ള വിളി ദൈവത്തില്‍ നിന്നാണ് ഓരോ വ്യക്തിയും സ്വീകരിക്കുന്നത്. അത് കൊണ്ടുതന്നെ കുടുംബങ്ങള്‍ ദൈവീക പദ്ധതിയുടെ ഭാഗങ്ങളാണ്. സുവിശേഷ ചൈതന്യത്തില്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃക അനുസരിച്ച് ജീവിക്കുവാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തീയ ഭവനങ്ങളുടെ വാതില്‍ ക്രിസ്തുവിനായി ഇപ്പോഴും തുറന്നിട്ടിരിക്കണം. ക്രിസ്തീയ ഭവനങ്ങളില്‍ വിശുദ്ധ ബൈബിള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം, ഒരു ദൈവാലയത്തിലെ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചിരിക്കുന്ന സക്രാരിക്ക് തുല്യമാണെന്ന് മറക്കരുത്. ഒരു ക്രിസ്തീയ ഭവനം ഒരിക്കലും ദൈവം തന്റെ പ്രിയപുത്രന്റെ മാതാവും വളര്‍ത്തു പിതാവുമാകുവാന് തിരഞ്ഞെടുത്ത പരിശുദ്ധ അമ്മയെയും വിശുദ്ധ ഔസേപ്പ് പിതാവിനെയും മാറ്റി നിര്‍ത്തുകയില്ല. കാരണം നസ്രത്തിലെ തിരുക്കുടുംബത്തിനു രൂപം നല്കാന് ദൈവത്താല്‍...
Like this:
Like Loading...
ആഗമനകാലത്തിലെ മൂന്നാം ഞായരാഴ്ചയിലാണ് നമ്മള്. ക്രിസ്തുവിനു വഴിയൊരുക്കുവാന്‍ വന്ന സ്നാപക യോഹന്നാന്റെ തീക്ഷ്ണതയേറിയ വാക്കുകള്‍ ജനങ്ങളുടെ ഹൃദയങ്ങളെ ഭേദിക്കുന്ന ഭാഗങ്ങളാണ് തിരുസഭ മാതാവ് ധ്യാനിക്കുന്നത്. സഭ ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങു… ന്നതിനിടയില്‍ അവിടുത്തെ പ്രഥമ വരവിന്റെ ഒര്മയാചരണം നടത്തുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷത്തിലെ ഒരു ചോദ്യമാണ് നമ്മുടെ ധ്യാന വിഷയം. ജനം സ്നാപകയോഹന്നാനോട് ചോദിച്ചു ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഇന്ന് വിശ്വസിച്ചാല്‍ രക്ഷനേടാം എന്ന് പറഞ്ഞു വിശ്വാസികളെ കുറെ പാട്ടിലും കയ്യടിയിലും ബഹളത്തിലും മാത്രം ഒതുക്കി നിര്‍ത്തുന്ന യോഗങ്ങള്‍ സുലഭമാണ്. ഞങ്ങള്‍ എന്താണ് വിശ്വസിക്കേണ്ടത് എന്നല്ല ജനങ്ങള്‍ ഇവിടെ ചോദിക്കുന്നത്, മറിച്ച്, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നാണു.. കൂടുതല്‍ നേരം പ്രാര്‍ത്ഥിച്ചത് കൊണ്ടോ ഒരു വര്‍ഷത്തില്‍ മൂന്നും നാലും ധ്യാനങ്ങളില്‍ പങ്കെടുത്തത് കൊണ്ടോ മാത്രം സ്വന്തമാകുന്നതല്ല രക്ഷയുടെ അനുഭവം. ഇന്ന് സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറന്നു പ്രാര്‍ത്ഥനയുടെ പേരില്‍ കറങ്ങി നടക്കുന്ന മനുഷ്യരുണ്ട്. ഒരു സുപ്രഭാതത്തില്‍ ഉണ്ടായ കുറെ വരങ്ങള്‍ മറ്റു...
Like this:
Like Loading...
വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു… വഴിയായവന് വഴിയൊരുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷത്തില്‍ സ്നാപക യോഹന്നാന് നമ്മെ സമീപിക്കുന്നു. അവന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ്. സ്നാപക യോഹന്നാന് പ്രധാനമായി പറയുന്ന മൂന്നു കാര്യങ്ങള്‍ നമുക്ക് നോക്കാം… “താഴ്വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും”… 1. താഴ്വരകളും കുന്നും മലയും- അസമത്വം ഇല്ലാതെയാകണം.. എവിടെ അസമത്വം ഉണ്ടോ അവിടെ കര്‍ത്താവിനു ജനിക്കുവാനോ വസിക്കുവാനോ സാധിക്കുകയില്ല… 2. വളഞ്ഞവഴികള്‍ – കപടതയുടെയും കുറുക്കുബുദ്ധിയുടെയും മേഖലകളില്‍ ജനിക്കുവാനും വസിക്കുവാനും കര്‍ത്താവിനു സാധിക്കുകയില്ല. 3. പരുപരുത്തവ – അസൂയയുടെയും അഹങ്കാരത്തിന്റെയും ശത്രുതയുടെയും പകയുടെയും മറ്റും പരുപരുത്ത കഠിനമേഖലകളിലും ക്രിസ്തുവിനു ജനിക്കുവാന്‍ സാധ്യമല്ല. വേണ്ടത് അനുതാപമാണ്. അനുതാപമുള്ളിടത്താണ് യേശു ജനിക്കുക, വസിക്കുക. സക്കെവൂസിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ട യേശു, ശിഷ്യന്മാരോട് അവര്‍ സ്വന്തമായി കണ്ടതൊക്കെ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട യേശു ഇന്ന് നമ്മോടും നാം മുകളില്‍ കണ്ട മേഖലകളില്‍ നിന്ന് താഴെ ഇറങ്ങുവാനും, നാം സ്വന്തമായി ഹൃദയത്തില്‍...
Like this:
Like Loading...
തിരുസഭാമാതാവ് പ്രാര്‍ത്ഥനാ പൂര്‍വ്വം ആഗമാനകാലത്തിലേക്ക് പ്രവേശിക്കുന്നു.. ആഗമനം എന്നാ വാക്കില്‍ തന്നെ ഈ തിരുക്കര്‍മ കാലത്തിന്റെ മിഴുവാന്‍ അര്‍ത്ഥവും അടങ്ങിയിട്ടുണ്ട്. ആഗാമാനകാലഘട്ടത്തില്‍ നാല് ഞായറാഴ്ചകള്‍ ആണുള്ളത്. ഈ കാലഘട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രദമ വരവിന്റെ അനുസ്മരണമാണ്. കര്‍ത്താവിന്റെ പ്രദമ ആഗമനത്തിന്റെ അനുസ്മരണം ആഘോഷിക്കുമ്പോഴും അവിടുത്തെ രണ്ടാമത്തെ വരവിനെ പ്രത്യാശയോടെ കാത്തിരിക്കുന്ന സമൂഹമാണ് ക്രിസ്തീയ സമൂഹം. ദൈവമെന്ന സത്യത്തെ കുറിച്ചുള്ള ആഘോഷമാണിത്. ക്രിസ്തുവില്‍ സര്‍വസൃഷ്ടിയും ഒന്നുചെരും എന്നുള്ള വലിയ വെളിപ്പെടുത്തലിന്റെ ആഘോഷമാണിത്. ആ ഒന്നുചേരല്‍ പ്രക്രിയയില്‍ നമ്മളും പങ്കാളികളാകുന്നു. ആഗാമാനകാലം ഒരേ സമയം ഭൂത ഭാവികാലങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഭൂതകാലത്തിന്റെ ഓര്‍മയില്‍ ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കികണ്ടു വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാന്‍ തിരുസഭ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തു ജനനം ചരിത്രസംഭാവമാണ്. മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷകനായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവിന്റെ ജനനം അനുസമാരിക്കുംപോഴും നമ്മുടെ ലക്ഷ്യം ക്രിസ്തുവിന്റെ രണ്ടാം വരവാണ്. നമ്മള് സഭയോടൊപ്പം തീര്‍ത്ഥടനത്തിലാണ്. ദൈവത്തിന്റെ ഒരിക്കലും മുറിയാത്ത ചരിത്രമാണ് ഈ...
Like this:
Like Loading...
ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്…. പ്രിയ കൂട്ടുകാരെ, ഇന്ന് ആഗോള സഭ ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു. ആണ്ടുവട്ടത്തിലെ അവസാന ഞായര്‍ ആണ് തിരുന്നാള്‍ ദിനമായി ആഘോഷിക്കുക. ഒപ്പം അടുത്ത ഞായര്‍ ആഗമന കാലത്തിന്റെ ഒന്നാം ഞായര്‍ ആരംഭിക്കുന്നു…. എന്റെ രാജ്യം ഭൌമീകമല്ല എന്ന് വിളിച്ചു പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരായ നമ്മളും ലോകത്തെ നോക്കി ഇതുപോലെ വിളിച്ചു പറയണം. ക്രിസ്തു ലോകത്തിലേക്ക് വന്നത് സ്വര്‍ഗരാജ്യത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാനാണ്. ആ ദൌത്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ ക്രിസ്തു സഭയെ ഭരമെല്‍പ്പിച്ചു. ശാന്തിയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സാമ്രാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ ക്രിസ്തു സഭയെ ചുമതലപ്പെടുത്തി. ലോകം അവസാനിക്കുമെന്നും, നാം ഇന്ന് കാണുന്ന അടയാളങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും നമ്മോടു പലരും പഠിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ അവസാനം നാഷമല്ല മറിച്ചു ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയാണെന്ന് നാം മനസിലാക്കാന്‍ മറന്നു പോകരുത്. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനായ ക്രിസ്തു തന്റെ രണ്ടാമത്തെ വരവില്‍ ഓരോരുത്തരെയും അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ചു വിധിക്കും. ഇന്ന് ലോകത്തിനും ലോക രാഷ്ട്രങ്ങള്‍ക്കും ഒരു...
Like this:
Like Loading...