അന്ധതയില്‍ നിന്നും പ്രകാശത്തിലേക്ക്…
അന്ധതയില്‍ നിന്നും പ്രകാശത്തിലേക്ക്… ആണ്ടുവട്ടത്തിലെ മുപ്പതാം ഞായറാഴ്ച നാം വായിച്ചുകേള്‍ക്കുന്ന സുവിശേഷ ഭാഗം അന്ധനായ ബാര്തിമെയുസിനെ സുഖപ്പെടുത്തുന്നതാണ്. സുവിശേഷം വളരെ വ്യക്തമായി പറയുന്നു അവന് വഴിയരികിലിരുന്നു യാചിക്കുകയായിരുന്നു എന്ന്. യേശു ജനകൂട്ടത്തോടൊപ്പം കടന്നു പോകുമ്പോള്‍ ആരോ അവനോടു പറഞ്ഞു യേശുവാണ് അതുവഴി പോകുന്നത് എന്ന്. തീര്‍ച്ചയായും മറ്റുള്ളവരെ പോലെ തന്നെ അവനും യേശുവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. യേശുവിന്റെ വചനങ്ങളെ കുറിച്ചും അവിടുത്തെ അത്ഭുതങ്ങളെ കുറിച്ചും അവന് കേട്ടറിഞ്ഞതു കൊണ്ടാണ്, ദാവിദിന്റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേ എന്ന് ഉറക്കെ നിലവിളിച്ചത്. ജനകൂട്ടം അവനോടു നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവനാകട്ടെ കൂടുതല്‍ ഉച്ചത്തില്‍ യേശുവിനെ വിളിച്ചു. തന്റെ ചുറ്റും ഉണ്ടായിരുന്ന ജനകൂട്ടത്തിന്റെ ശബ്ദങ്ങള്‍ക്ക് ഉപരിയായി ഈ അന്ധനായ യാചകന്റെ സ്വരം യേശുവിന്റെ കാതില്‍ പതിച്ചു. അവന്റെ രോദനം യേശുവിന്റെ മനസിനെ സ്പര്‍ശിച്ചു.. യേശു നിന്നു. യേശു അവനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. നോക്കു, ജനകൂട്ടം അവനോടു പറയുന്ന വാക്കുകള്‍ ഹൃദയ സ്പര്ശിയാണ്.. ധൈര്യമായിരിക്കുക, എഴുന്നെല്ക്കുക,...