Tagged: Prayer in Malayalam

ഇന്നത്തെ പ്രഭാതത്തിൽ…

ഇന്നത്തെ പ്രഭാതത്തിൽ….കര്‍ത്താവായ ദൈവം, ശക്തനായവന്‍. അങ്ങ് എനിക്കായി ഒരു പ്രഭാതം ഒരുക്കിവെച്ചിരിക്കുന്നു.. സ്നേഹത്തോട് വിശ്വസ്തതയോടും കൂടെ അങ്ങേക്ക് സേവനം ചെയ്യുവാൻ വേണ്ടി അങ്ങ് നല്കിയ ഈ ദിവസത്തിനു നന്ദി പറയുന്നു.. ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ഭൂമി അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുന്നു.. ഞാനും അവയോടു ചേർന്ന് അങ്ങയെ പാടിസ്തുതിക്കുന്നു… അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും എന്നരുൾ ചെയ്ത ദൈവമേ, അങ്ങയുടെ വഴിയിൽ ഇന്നും എന്നും ഞാൻ നടക്കുവാൻ അങ്ങയുടെ പരിശുദ്ധാതമാവിനെ അയച്ചു എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ.അങ്ങയുടെ ശിക്ഷണത്തെ സ്നേഹിക്കുവാനും അങ്ങയുടെ വചനത്തെ ഉൾക്കൊള്ളുവാനും എന്നെ സഹായിക്കണമേ, കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം...

ഈ പ്രഭാതത്തില്‍….

ഈ പ്രഭാതത്തില്‍…. പ്രഭാതം മുതല്‍ പ്രദോഷം വരെ കര്‍ത്താവേ അങ്ങേക്ക് മഹത്വമുണ്ടാകട്ടെ. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ, അങ്ങ് തന്ന സ്നേഹത്തി നന്ദി . അങ്ങയുടെ ദാനങ്ങള്‍ക്ക് നന്ദി.. അങ്ങ് തന്ന സുഖങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നന്ദി. അങ്ങ് തന്ന സൌഹൃദങ്ങള്‍ക്ക് നന്ദി. അങ്ങ് തന്ന തൊഴിലിനും നന്ദി. എന്റെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ ജീവിത പങ്കാളി മക്കള്‍ എന്നിവരെയോര്‍ത്തു നന്ദി. കര്‍ത്താവേ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നന്ദി പറഞ്ഞു തീര്‍ക്കുവാന്‍ ഈ ജീവിതം തന്നെ തികയുകയില്ല. എന്റെ ദൈവമേ, ബലഹീനനായ ഞാന്‍ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വരുത്തുന്ന പാപങ്ങളെയോര്‍ത്തു നിറഞ്ഞ മനസോടെ മാപ്പ് ചോദിക്കുന്നു. ഈശോയുടെ തിരു രക്തത്താല്‍ കഴുകണേ. അങ്ങയുടെ പരിശുദ്ധാതമാവിനാല്‍ എന്നെയും ശക്തിപ്പെടുത്തണെ. കര്‍ത്താവേ ആര്‍ക്കെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടിരിക്കുന്നോ അവരെയും അവരുടെ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. ആശീര്‍വദിക്കണേ അനുഗ്രഹിക്കണേ. അങ്ങയുടെ സന്നിധിയില്‍ പ്രീതി കണ്ടെത്തിയ പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം...

ഈ പ്രഭാതത്തില്‍…

ഈ പ്രഭാതത്തില്‍… പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍…ആമേന്‍. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. എല്ലാ നന്മകളുടെയും ദാതാവായ ദൈവമേ ഈ പ്രഭാതത്തെയും ദിവസത്തെയും ഓര്‍ത്ത്‌ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയില്‍ നിന്നും സ്വീകരിച്ചതെല്ലാം അനുഗ്രഹങ്ങളായിരിക്കെ, പലപ്പോഴും എന്റെ ഇല്ലായ്മകളില്‍ നോക്കി ഞാന്‍ അങ്ങയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങള്‍ക്കൊത്തു ജീവിച്ചിട്ട്, വേദന വരുമ്പോള്‍ മാത്രം അങ്ങയെ അന്വേഷിച്ചിട്ടുണ്ട്. നിര്‍ഭാഗ്യ പാപിയായ എന്റെ മേല്‍ കനിയണമേ. കര്‍ത്താവേ അത്ഭുതങ്ങള്‍ തേടിയുള്ള എന്റെ ഓട്ടത്തിനിടയില്‍ അത്ഭുതങ്ങളുടെ ഉറവിടമായ അങ്ങയെ മറന്നു. പണത്തിനു വേണ്ടിയുള്ള തീവ്ര ആഗ്രഹത്തിനിടയില്‍ എല്ലാ സമ്പത്തുക്കളുടെയും ഉടയവനായ അങ്ങയെ മറന്നു. സുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ ശാശ്വത സുഖം നല്‍കുന്ന അങ്ങയെ വിസ്മരിച്ചു. ഒടുവില്‍ നിരാശനായി രോഗിയായി ഏകനായി തീര്‍ന്നപ്പോള്‍ കണ്ണുനീരോടെ ഞാന്‍ നിന്റെ തിരുസന്നിധിയില്‍ വന്നു. യാതൊരു പരിഭവവും കൂടാതെ എന്നെ മാറോടു ചേര്‍ത്തു അങ്ങ് എന്നോട് പറഞ്ഞു..അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന്. ആ സ്നേഹത്തിനു ഞാന്‍ യോഗ്യനല്ല...