Message in Malayalam
കണ്ണുനീരിൽ ഒരു ജ്ഞാനസ്നാനം കഴിഞ്ഞതുപോലുണ്ട് അയാൾ. നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ. രണ്ട് ഉറവകൾപോലെ കണ്ണുകൾ. തേങ്ങലടക്കാൻ പാടുപെടുന്ന ചുണ്ടുകൾ. അയാൾക്കു പിന്നിൽ വയോവൃദ്ധനായ മ…റ്റൊരാൾ. വാതിൽപ്പടിയിൽ മുറുകെ പിടിച്ചിരിക്കുകയാണ് വിറയാർന്ന ആ കരങ്ങൾ. ആ കണ്ണുകളിലുമുണ്ട് ആർദ്രസ്നേഹത്തിന്റെ നനവ്. അവർക്ക് മുന്നിൽ ഒരു അത്താഴമേശ, വിരുന്ന് പാതിവഴിയിൽ നിർത്തി എഴുന്നേറ്റുപോയ ആതിഥേയനെ കാത്ത് അൽപം ക്ഷമയോടെ അതിഥികൾ. അസാധാരണമായ ചിലതിന് സാക്ഷികളാകുന്നു അവർ. വത്തിക്കാൻ അരമനയിലെ അസാധാരണമായൊരു അത്താഴവിരുന്നായിരുന്നു രംഗം. ആ രാത്രി ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വ്യത്യസ്തനായൊരു അതിഥിയുണ്ടായിരുന്നു; റോമിലെ മഞ്ഞുമാതാവിന്റെ ബസിലിക്കയുടെ പടികളിലൊന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന ഒരു യാചകൻ! ”നിന്റെ സഹോദരൻ തെറ്റു ചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴുപ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴുപ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നുവെന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം” (ലൂക്കാ 17:3-4). യേശു ശിഷ്യരോടാവശ്യപ്പെട്ട ഈ സുകൃതമാതൃക ഉടലാർന്നു നിൽക്കുകയായിരുന്നു, അപ്പോൾ ആ വിരുന്നു...