Tagged: Daily Prayer in Malayalam
ഇന്ന് ഈ ഗാനം നമ്മുടെ പ്രഭാത പ്രാര്‍ത്ഥനയാക്കാം… ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ കണ്ണിന്നു കൗതുകം നിൻ ദർശനം കാതിന്നു കോമളരാഗവും നീ, രാഗവും നീ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നാവിന്നു നൽപൂംപുതുമധുവും നാഥാ നീയല്ലാതെ വേറെയില്ലാ നാവിന്നു നൽപൂംപുതുമധുവും നാഥാ നീയല്ലാതെ വേറെയില്ലാ അത്യാശയോടെന്റെ ബുദ്ധിതേടും സത്യവും ആയതിൻ മാർഗ്ഗവും നീ മാർഗ്ഗവും നീ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ
Like this:
Like Loading...
20.12.2012. ഇന്ന്…ഈശോയെ അങ്ങയുടെ ജനനത്തിന്റെ അനുസ്മരണത്തിനായി പ്രപഞ്ചം മുഴുവന്‍ ഒരുങ്ങുന്നു. അന്ന് പരിശുദ്ധ മറിയം ഒരുങ്ങിയിരുന്നതുപോലെ ഇന്ന് ഞങ്ങളും കാത്തിരിക്കുന്നു. പെരിശുദ്ധ അമ്മയെപ്പോലെ വിശുദ്ധമായ ഒരു ജീവിതം എനിക്ക് സ്വന്തമായി ഇല്ല. പാപം നിറഞ്ഞ ഒരു ജീവിതം മാത്രമാണ് എന്റെ സ്വന്തം. അനുതപിക്കുന്ന പാപിയെ അങ്ങ് തള്ളിക്കളയില്ല എന്ന പൂര്‍ണമായ ഉറപ്പില്‍ ഇതാ ഞാന്‍ എന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. വിശുദ്ധമായ ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നു. വിശുദ്ധ ജീവിതം ആരംഭിക്കുന്നത് അങ്ങ് ഹൃദയത്തില്‍ ജനിക്കുംപോഴാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. ഓരോ പുല്‍ക്കൂടും എന്റെ ഹൃദയത്തെ പുല്‍ക്കൂടാക്കാനുള്ള വെല്ലുവിളി ഉയര്‍ത്തുന്നു. സ്വര്‍ഗ്ഗവും ഭൂമിയും ഒരുങ്ങുന്ന ഈ കാലയളവില്‍ തിരുസഭ മാതാവിനോടൊപ്പം ഞാനും അങ്ങയുടെ ജനനത്തിരുന്നാളിനായി ഒരുങ്ങുന്നു. ഒരുക്കമുള്ള ഹൃദയത്തോടെ പുല്‍ക്കൊടില്‍ ജനിക്കുന്ന അങ്ങയെ പരിശുദ്ധ കുര്‍ബാനയില്‍ കാണുവാനും കുര്‍ബാന്‍ സ്വീകരിച്ചു വിശുദ്ധനായി ജീവിക്കുവാനും എന്നെയും സഹായിക്കണമേ. പുല്‍ക്കൂട്ടില്‍ കാഴ്ചവെക്കുവാന് എന്റെ ഹൃദയവും ജീവിതവും ഞാന്‍ നല്‍കുന്നു. എന്റെ കാഴ്ച്ചയെ അങ്ങ് സ്വീകരിക്കണേ. പൊന്നുണ്ണി യേശുവിനെ...
Like this:
Like Loading...
കര്‍ത്താവേ അങ്ങയുടെ ഭവനത്തില്‍ വസിക്കുവാനുള്ള ഹൃദയം നിറഞ്ഞ ആഗ്രഹത്തോടെയാണ് ഞാന്‍ ഈ പ്രഭാതത്തില്‍ അങ്ങയുടെ മുന്‍പില്‍ നില്‍ക്കുന്നത്. നിഷ്കളങ്കനായി ജീവിക്കാനും നീതി മാത്രം പ്രവര്‍ത്തിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. പരദൂഷണം പറയാതിരിക്കുവാനും അയല്‍ക്കാരനെതിരെ അപവാദം പറയുവാതിരിക്കുവാനും എനിക്ക് സാധിച്ചിരുന്നെങ്കില്‍. കര്‍ത്താവേ എന്റെ ആപത്തില്‍ , വേദനകളില്‍ രോഗങ്ങളില്‍ ഞാന്‍ നേര്‍ന്ന നേര്‍ച്ചകള്‍ പലതും നിറവേറ്റുവാന്‍ ഞാന്‍ മറക്കുകയും മനപൂര്‍വം മടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പിഴകള്‍ പൊറുക്കേണമേ. എന്റെ പാപങ്ങള്‍ക്കൊത്തവിധം എന്നെ ശിക്ഷിക്കരുതേ. കര്‍ത്താവേ നിര്‍മലമായ ഒരു മനസ് എന്നില്‍ സൃഷിടിക്കണമേ. അങ്ങ് ആഗ്രഹിക്കുന്ന ഹൃദയ പരമാര്‍ത്ഥതയില്‍ ഞാന്‍ ജീവിക്കട്ടെ. കര്‍ത്താവേ ഞാന്‍ കടത്തിന് പലിശ ഈടാക്കിയെങ്കില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനും ഈ പ്രഭാതത്തില്‍ ഞാന്‍ പൂര്‍ണമായി മാപ്പ് ചോദിക്കുന്നു. അങ്ങയുടെ സന്നിധിയില്‍ പ്രീതി കണ്ടെത്തിയ പരിശുദ്ധ അമ്മയും മാലാഖമാരും എനിക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും അവരുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ എനിക്ക് വിശുദ്ധ ജീവിതത്തിനു കാരണമാകുകയും ചെയ്യട്ടെ. ഈ ക്രിസ്തുമസ് ഏറ്റവും ഭക്തിയോടും കൂടെ ആഘോഷിക്കുവാന്‍...
Like this:
Like Loading...
15.12.2012. ഇന്നത്തെ പ്രഭാതത്തില്‍…എന്റെ സൃഷ്ടാവും പരിപാലകനുമായ കര്‍ത്താവേ അങ്ങയുടെ മഹത്വപ്പൂര്‍ണമായ നാമത്തെ സ്തുതിക്കുവാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷകനായ അങ്ങയുടെ ജന്മദിനത്തിനായി ഒരുങ്ങുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക് കണമേ. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ ഈ ദിവസങ്ങളില്‍ ഒരുങ്ങുന്ന എല്ലാ മക്കളെയും അങ്ങ് കാണുന്നല്ലോ. അവരുടെ നിയോഗങ്ങളെ അനുഗ്രഹിക്കണമേ. എന്നെ സര്‍വഭയങ്ങളില്‍ നിന്നും മോചിക്കുകയും എനിക്ക് വേണ്ടുന്നവയെല്ലാം നല്‍കുകയും ചെയ്യുന്ന അങ്ങയെ മറന്നു ജീവിച്ച നിമിഷങ്ങളെ ഓര്‍ത്ത് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ അങ്ങില്‍ നിന്നും സ്വീകരിച്ചതെല്ലാം നന്മയായിരുന്നിട്ടും അങ്ങേക്ക് പകരം തന്നത് തിന്മകളാണല്ലോ. അങ്ങയുടെ മകനെന്നു വിളിക്കപ്പെടുവാനുള്ള യാതൊരു യോഗ്യതയും എന്നിലില്ല. കര്‍ത്താവേ അനുഗ്രഹത്തിന്റെ ഈ ക്രിസ്തുമസ് കാലത്തില്‍ മോശമായ കാര്യങ്ങള്‍ കാണുന്നതില്‍ നിന്ന് എന്റെ കണ്ണുകളെയും കേള്‍ക്കുന്നതില്‍ നിന്ന് എന്റെ ചെവികളെയും പറയുന്നതില്‍ നിന്ന് എന്റെ നാവിനെയും അവ ആസ്വദിക്കുന്നതില്‍ നിന്ന് എന്റെ ഹൃദയത്തെയും ഞാന്‍ മാറ്റി നിര്‍ത്തുന്നു. എന്റെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അങ്ങയുടെ ആഗ്രഹങ്ങള്‍ക്കായി വിട്ടുതരുന്നു....
Like this:
Like Loading...
14.12.2012.ഈശോയെ ഈ പ്രഭാതത്തില്‍ ഒരു ചിന്ത ഞാന്‍ ധ്യാനിക്കട്ടെ. പരിശുദ്ധ മറിയവും വിശുദ്ധ ഔസേപ്പ് പിതാവും ഓരോ വാതിലും മുട്ടി വിളിക്കുന്നു.. ഒരല്‍പം ഇടത്തിനായി.. നിറഞ്ഞ സത്രങ്ങള്‍ പോലെ അനേകം കാര്യങ്ങളാല്‍ നിറഞ്ഞ ഞങ്ങളുടെ മനസുകള്‍..അങ്ങേയ്ക്ക് ജന്മം ഏകുവാനാണ് അവര്‍ ഇരുവരും വാതിലുകള്‍ മുട്ടുന്നത്. വെളിപാട് പുസ്തകം പറയുന്നു, ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു.. ഇവിടെ അങ്ങേക്കായി മറിയവും ഔസേപ്പ് പിതാവും വാതിലുകള്‍ മുട്ടുന്നു. എനിക്കും അങ്ങേക്കും ഇടയിലുള്ള രണ്ടു പ്രധാന തടസ്സങ്ങള്‍….വാതിലും അകത്തെ ജനങ്ങളുമാണ്. ഒന്ന്..ഞാന്‍ അങ്ങേക്കായി വാതില്‍ തുറക്കണം.. രണ്ടു..അങ്ങേക്കായി ഉള്ളില്ലുല്ലതിനെ പുറത്താക്കണം.. വാതില്‍ തുറന്നാലും അകത്തുള്ളവരെ പുറത്താക്കുന്നില്ലെങ്കില്‍ അങ്ങേക്ക് ജനിക്കുവാന്‍ സാധിക്കില്ല ഇനി, അകം വെടിപ്പാക്കിയാലും വാതില്‍ തുറക്കാതെ അങ്ങേക്ക് പ്രവേശിക്കാനും സാധ്യമല്ല.. എന്തുകൊണ്ടാണ് പരിശുദ്ധ അമ്മ ഇന്നും ദൈവഹിതപ്രകാരം അനേകം സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്… ആ അമ്മയുടെ വേദന ഇന്നും മനസിലാക്കാതെ ആ അമ്മയെ തള്ളി കളയുന്നവര്‍ അവളുടെ ഉള്ളിലെ ഈശോയെ തിര ിച്ചറിയാതെ പോകുന്നതെന്തേ…മാതാവിനെ, ദൈവം...
Like this:
Like Loading...