Category: Sunday Messages
സഹോദര സ്നേഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകട്ടെ ഞായര്‍ സുവിശേഷം.. മാര്‍ക്കോസ് നിയമങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിച്ച നിയമജ്ഞന്‍ ഈശോയോടു ചോദിച്ചു . കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശുവിനു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പെട്ടെന്ന് അവനു മറുപടി നലികി, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല.. വചനം പറയുന്നു, സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത് വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. മറ്റുള്ളവരെ നീ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നിനക്ക് നിന്നോട് തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നീ നിനക്ക് തന്നെ ദ്രോഹം വരുത്തുവാന്‍...
അന്ധതയില്‍ നിന്നും പ്രകാശത്തിലേക്ക്… ആണ്ടുവട്ടത്തിലെ മുപ്പതാം ഞായറാഴ്ച നാം വായിച്ചുകേള്‍ക്കുന്ന സുവിശേഷ ഭാഗം അന്ധനായ ബാര്തിമെയുസിനെ സുഖപ്പെടുത്തുന്നതാണ്. സുവിശേഷം വളരെ വ്യക്തമായി പറയുന്നു അവന്‍ വഴിയരികിലിരുന്നു യാചിക്കുകയായിരുന്നു എന്ന്. യേശു ജനകൂട്ടത്തോടൊപ്പം കടന്നു പോകുമ്പോള്‍ ആരോ അവനോടു പറഞ്ഞു യേശുവാണ് അതുവഴി പോകുന്നത് എന്ന്. തീര്‍ച്ചയായും മറ്റുള്ളവരെ പോലെ തന്നെ അവനും യേശുവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. യേശുവിന്റെ വചനങ്ങളെ കുറിച്ചും അവിടുത്തെ അത്ഭുതങ്ങളെ കുറിച്ചും അവന്‍ കേട്ടറിഞ്ഞതു കൊണ്ടാണ്, ദാവിദിന്റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേ എന്ന് ഉറക്കെ നിലവിളിച്ചത്. ജനകൂട്ടം അവനോടു നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടെങ്കിലും അവനാകട്ടെ കൂടുതല്‍ ഉച്ചത്തില്‍ യേശുവിനെ വിളിച്ചു. തന്റെ ചുറ്റും ഉണ്ടായിരുന്ന ജനകൂട്ടത്തിന്റെ ശബ്ദങ്ങള്‍ക്ക് ഉപരിയായി ഈ അന്ധനായ യാചകന്റെ സ്വരം യേശുവിന്റെ കാതില്‍ പതിച്ചു. അവന്റെ രോദനം യേശുവിന്റെ മനസിനെ സ്പര്‍ശിച്ചു.. യേശു നിന്നു. യേശു അവനെ വിളിക്കുവാന്‍ ആവശ്യപ്പെട്ടു. നോക്കു, ജനകൂട്ടം അവനോടു പറയുന്ന വാക്കുകള്‍ ഹൃദയ സ്പര്ശിയാണ്.. ധൈര്യമായിരിക്കുക, എഴുന്നെല്‍ക്കുക,...
പ്രാര്‍ത്ഥനയില്‍ ദൈവം സംസാരിക്കുന്നു… ഈ ഞായര്‍ സുവുശേഷ വിചിന്തനം പ്രാര്‍ത്ഥന എന്നാല്‍ ദൈവത്തിന്റെ മുന്‍പില്‍ കുറെ ആവശ്യങ്ങള്‍ നിരത്തലാണ് എന്ന ചിന്ത നമ്മില്‍ പലര്‍ക്കും ഉണ്ട്.. ഇന്നത്തെ സുവിശേഷം നല്‍കുന്ന കാഴ്ചപ്പാട് നമുക്ക് നോക്കാം. സെബദീ പുത്രന്മാരായ യോഹന്നാനും യാക്കോബും യേശുവിനോട് വന്നു പറയുന്നത് അവര്‍ ആവശ്യപ്പെടുന്ന കാര്യം സാധിച്ചു കൊടുക്കണം എന്നാണു.. ഞങ്ങളുടെ ആഗ്രഹങ്ങള്‍ അങ്ങ് സാധിച്ചു തരിക.. അങ്ങയുടെ മഹത്വത്തില്‍ അങ്ങയുടെ ഇടത്തും വലത്തും ഇരിക്കുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരണം.. അവരുടെ പ്രാര്‍ത്ഥന അവസാനിച്ചു.. പക്ഷെ ഓരോ പ്രാര്‍ത്ഥനക്കും ശേഷം ദൈവം നമ്മോട് ചിലതൊക്കെ ആവശ്യപ്പെടുന്നുണ്ട്. കര്‍ത്താവിന്റെ മുന്‍പില്‍ കരഞ്ഞു നിലവിളിച്ചു കുറെ ആവശ്യങ്ങളും നിരത്തിവെച്ചിട്ട് വേഗത്തില്‍ ഇറങ്ങി പോകുന്ന മനുഷ്യരെ നമ്മുക്ക് കാണാന്‍ കഴിയും.. ദൈവം അവരെ കേട്ട്.. എന്നാല്‍ ദൈവത്തെ കേള്‍ക്കുവാന്‍ സമയമില്ലാത്ത മനുഷ്യര്‍. പ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ്, ബന്ധമാണ്. ഇവിടെ നമ്മള്‍ വാതോരാതെ ആഗ്രഹങ്ങളും നിയോഗങ്ങളും മാത്രം സമര്‍പ്പിക്കലാണ് പലപ്പോഴും നടക്കുന്നത്....
ക്രിസ്തുവിലാണ് നിത്യജീവന്‍ ഗുരോ നിത്യ ജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം…സകല ബഹുമാനങ്ങളോടും കൂടെ യുവാവ് യെശുവിനോട് ചോദിച്ചു… യേശുവാകട്ടെ അവനെ സ്നേഹപൂര്‍വ്വം നോക്കി കല്പനകള്‍ അനുസരിക്കുവാന്‍ ആവശ്യപ്പെട്ടു…. അവന്‍ പറഞ്ഞു എന്റെ യവ്വനം മുതല്‍ ഞാന്‍ എല്ലാ കല്പ്പനകളും പാലിക്കുന്നുണ്ട്, പിന്നെ എന്താണ് എനിക്കൊരു കുറവ്. യേശു അവനെ നോക്കി പറയുന്ന ഉത്തരം ശ്രദ്ധേയമാണ്.. നിനക്ക് ഒരു കുറവുണ്ട്… പോവുക നിനക്കുള്ളതെല്ലാം വില്‍ക്കുക, പിന്നെ വന്നു എന്നെ അനുഗമിക്കുക… നിത്യ ജീവന്‍ പ്രാപിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് യേശു നല്‍കുന്ന ഉത്തരമാണിത്.. സുവിശേഷ അടിസ്ഥാനത്തില്‍ നിത്യജീവന്‍ കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ യേശുവിനെ അനുഗമിക്കണം.. കാരണം യേശുവാണ് നിത്യജീവന്‍. ഉള്ളതെല്ലമായി നമുക്ക് യേശുവിനെ അനുഗമിക്കുവാന്‍ സാധ്യമല്ല… യേശുവിനെപ്രതി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്കാണ് നിത്യജീവന്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നത്.. ആ യുവാവ് വലിയ വേദനയോടെ തിരിച്ചുപോയതായി നാം വായിക്കുന്നു… ഉള്ളവയെല്ലാം ക്രിസ്തുവിനെ പ്രതി നഷ്ടപെടുത്താന്‍ ആവാത്ത വേദന,.. ലൌകീക വസ്തുക്കളില്‍ സന്തോഷം കണ്ടെത്തുന്നവന് യേശുവില്‍ സന്തോഷം...