Category: Prayers in Malayalam
Lord Jesus, we bring to You those who have really reached the end of their tether. For those of us who want to give up on our faith, church-going, family life, relationships, work, friendships, ministry and any other task entrusted to us. We lift each one of us today to Your Presence in a special way, for that anointing and grace which only You can give. Send us angels to help us, Lord. When we face harsh judgement, loneliness, illness and rejection, let us know that its not from You, but from Your creations through the strife caused by the...
Like this:
Like Loading...
ഇന്നത്തെ പ്രഭാതത്തിൽ….കര്‍ത്താവായ ദൈവം, ശക്തനായവന്‍. അങ്ങ് എനിക്കായി ഒരു പ്രഭാതം ഒരുക്കിവെച്ചിരിക്കുന്നു.. സ്നേഹത്തോട് വിശ്വസ്തതയോടും കൂടെ അങ്ങേക്ക് സേവനം ചെയ്യുവാൻ വേണ്ടി അങ്ങ് നല്കിയ ഈ ദിവസത്തിനു നന്ദി പറയുന്നു.. ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ഭൂമി അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുന്നു.. ഞാനും അവയോടു ചേർന്ന് അങ്ങയെ പാടിസ്തുതിക്കുന്നു… അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും എന്നരുൾ ചെയ്ത ദൈവമേ, അങ്ങയുടെ വഴിയിൽ ഇന്നും എന്നും ഞാൻ നടക്കുവാൻ അങ്ങയുടെ പരിശുദ്ധാതമാവിനെ അയച്ചു എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ.അങ്ങയുടെ ശിക്ഷണത്തെ സ്നേഹിക്കുവാനും അങ്ങയുടെ വചനത്തെ ഉൾക്കൊള്ളുവാനും എന്നെ സഹായിക്കണമേ, കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം...
Like this:
Like Loading...
പ്രഭാത പ്രാര്ത്ഥന ….. നാളിതുവരെ എല്ലാം നന്മയ്ക്കായി മാറ്റിയ ദൈവമേ അങ്ങേക്ക് സ്തുതി… അതുകൊണ്ട് തന്നെ ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും; അവിടുത്തെ രക്ഷയില്‍ ആനന്ദിച്ച് ഉല്ലസിക്കും. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന രക്ഷയിലേക്കു ഞാൻ ഓരോ ചുവടുംവെച്ചു നടന്നടുക്കുവാൻ, പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും എന്നെ സഹായിക്കട്ടെ.. കര്‍ത്താവേ, എന്റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? എന്റെ സമ്പത്തോ, നെട്ടങ്ങലോ, സൌന്ദര്യമോ, കഴിവുകളോ ഒന്നുംതന്നെ എന്നെ അങ്ങയുടെ സന്നിധിയിൽ വലുതാക്കുന്നില്ല… നുറുങ്ങിയ ഹൃദയമാണ് അങ്ങേക്ക് സ്വീകാര്യമായ ബലി എന്ന് ഞാൻ മനസിലാക്കുന്നു.. എന്നോട് കരുണ കാണിക്കുന്ന അങ്ങേക്കു മഹാസഭയില്‍ നന്ദി ഞാൻ പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും. എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ നീതിക്കൊത്ത് എനിക്കു നീതിനടത്തിത്തരണമേ! എന്റെ ശത്രുക്കള എന്റെ മേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കരുതേ. എന്നെ ഭയപ്പെടുത്തുന്ന വ്യക്തികൾ, സാഹചര്യങ്ങൾ, എല്ലാം അങ്ങേക്ക് സമര്പ്പിക്കുന്നു. അവയെയെല്ലാം വിശുദ്ധീകരിച്ചു അനുഗ്രഹിക്കണമേ… ആകാശത്തോളം എത്തുന്ന അങ്ങയുടെ കാരുണ്യവും; മേഘങ്ങള്‍വരെ എത്തുന്ന അങ്ങയുടെ...
Like this:
Like Loading...
ഈ പ്രഭാതത്തിൽ….എന്റെ ദൈവമേ, അങ്ങയുടെ ദാസന്റെ ആത്മാവിനെസന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്എന്റെ മനസ്‌സിനെ ഉയര്‍ത്തുന്നു. കര്‍ത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. ഞാൻ അങ്ങയുടെ ദാസനും ദാസിയുടെ പുത്രനുമാണ്.. അനര്‍ഥകാലത്തു ഞാന്‍ അങ്ങയെവിളിക്കുമ്പോൾ; അങ്ങ് എനിക്ക് ഉത്തരമരുളുന്നു, അങ്ങയുടെ ചിറകിൻ കീഴിൽ എനിക്ക് അഭയം നല്കുകയും ചെയ്യുന്നു. കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുമില്ല; അങ്ങേ പ്രവൃത്തികള്‍ക്കു തുല്യമായി മറ്റൊന്നില്ല എന്ന് ഞാൻ പൂര്ണമായി വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും. ഇന്ന് അങ്ങ് എനിക്ക് ഒരു പുതിയ പ്രഭാതം സമ്മാനമായി നൽകിയെങ്കിൽ തീര്ച്ചയായും അതിനു പിന്നിൽ അങ്ങേക്ക് വലിയ പദ്ധതികൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ വഴികള എനിക്ക് കാണിച്ചു തരണമേ… ആ വഴികളിൽ...
Like this:
Like Loading...
ഇന്ന് ഈ ഗാനം നമ്മുടെ പ്രഭാത പ്രാര്‍ത്ഥനയാക്കാം… ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ കണ്ണിന്നു കൗതുകം നിൻ ദർശനം കാതിന്നു കോമളരാഗവും നീ, രാഗവും നീ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നാവിന്നു നൽപൂംപുതുമധുവും നാഥാ നീയല്ലാതെ വേറെയില്ലാ നാവിന്നു നൽപൂംപുതുമധുവും നാഥാ നീയല്ലാതെ വേറെയില്ലാ അത്യാശയോടെന്റെ ബുദ്ധിതേടും സത്യവും ആയതിൻ മാർഗ്ഗവും നീ മാർഗ്ഗവും നീ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ
Like this:
Like Loading...