വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു…
വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു… വഴിയായവന് വഴിയൊരുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷത്തില്‍ സ്നാപക യോഹന്നാന്‍ നമ്മെ സമീപിക്കുന്നു. അവന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ്. സ്നാപക യോഹന്നാന്‍ പ്രധാനമായി പറയുന്ന മൂന്നു കാര്യങ്ങള്‍ നമുക്ക് നോക്കാം… “താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും”… 1. താഴ്വരകളും കുന്നും മലയും- അസമത്വം ഇല്ലാതെയാകണം.. എവിടെ അസമത്വം ഉണ്ടോ അവിടെ കര്‍ത്താവിനു ജനിക്കുവാനോ വസിക്കുവാനോ സാധിക്കുകയില്ല… 2. വളഞ്ഞവഴികള്‍ – കപടതയുടെയും കുറുക്കുബുദ്ധിയുടെയും മേഖലകളില്‍ ജനിക്കുവാനും വസിക്കുവാനും കര്‍ത്താവിനു സാധിക്കുകയില്ല. 3. പരുപരുത്തവ – അസൂയയുടെയും അഹങ്കാരത്തിന്റെയും ശത്രുതയുടെയും പകയുടെയും മറ്റും പരുപരുത്ത കഠിനമേഖലകളിലും ക്രിസ്തുവിനു ജനിക്കുവാന്‍ സാധ്യമല്ല. വേണ്ടത് അനുതാപമാണ്. അനുതാപമുള്ളിടത്താണ് യേശു ജനിക്കുക, വസിക്കുക. സക്കെവൂസിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ട യേശു, ശിഷ്യന്മാരോട് അവര്‍ സ്വന്തമായി കണ്ടതൊക്കെ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട യേശു ഇന്ന് നമ്മോടും നാം മുകളില്‍ കണ്ട മേഖലകളില്‍ നിന്ന് താഴെ ഇറങ്ങുവാനും, നാം സ്വന്തമായി ഹൃദയത്തില്‍...

