Category: Prayers

ഈ പ്രഭാതത്തില്‍…

ഈ പ്രഭാതത്തില്‍… പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍…ആമേന്‍. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന. എല്ലാ നന്മകളുടെയും ദാതാവായ ദൈവമേ ഈ പ്രഭാതത്തെയും ദിവസത്തെയും ഓര്‍ത്ത്‌ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയില്‍ നിന്നും സ്വീകരിച്ചതെല്ലാം അനുഗ്രഹങ്ങളായിരിക്കെ, പലപ്പോഴും എന്റെ ഇല്ലായ്മകളില്‍ നോക്കി ഞാന്‍ അങ്ങയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങള്‍ക്കൊത്തു ജീവിച്ചിട്ട്, വേദന വരുമ്പോള്‍ മാത്രം അങ്ങയെ അന്വേഷിച്ചിട്ടുണ്ട്. നിര്‍ഭാഗ്യ പാപിയായ എന്റെ മേല്‍ കനിയണമേ. കര്‍ത്താവേ അത്ഭുതങ്ങള്‍ തേടിയുള്ള എന്റെ ഓട്ടത്തിനിടയില്‍ അത്ഭുതങ്ങളുടെ ഉറവിടമായ അങ്ങയെ മറന്നു. പണത്തിനു വേണ്ടിയുള്ള തീവ്ര ആഗ്രഹത്തിനിടയില്‍ എല്ലാ സമ്പത്തുക്കളുടെയും ഉടയവനായ അങ്ങയെ മറന്നു. സുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ ശാശ്വത സുഖം നല്‍കുന്ന അങ്ങയെ വിസ്മരിച്ചു. ഒടുവില്‍ നിരാശനായി രോഗിയായി ഏകനായി തീര്‍ന്നപ്പോള്‍ കണ്ണുനീരോടെ ഞാന്‍ നിന്റെ തിരുസന്നിധിയില്‍ വന്നു. യാതൊരു പരിഭവവും കൂടാതെ എന്നെ മാറോടു ചേര്‍ത്തു അങ്ങ് എന്നോട് പറഞ്ഞു..അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന്. ആ സ്നേഹത്തിനു ഞാന്‍ യോഗ്യനല്ല...

അത്യുന്നതനായ ദൈവമേ, അങ്ങയെ ആരാധിക്കുവാനും മഹ്ത്വപ്പെടുത്തുവാനും സഹോദരസ്നേഹത്തില്‍ വളരുവാനും ഒരുദിവസം കൂടി തന്നതിന് നന്ദി. അവിടുത്തെ കൃപയാണല്ലോ എന്നെ എഴുന്നെല്പ്പിച്ചതും ജീവനേകിയതും. പൂര്‍ണമായി അങ്ങയില്‍ ആശ്രയിക്കുവാനും അങ്ങയുടെ സ്വന്തമായി തീരുവാനും ഞാനായിരിക്കുന്ന മേഖലയില്‍ അങ്ങയുടെ സാക്ഷിയാകുവാനും അങ്ങ് നല്‍കിയ ഒരു അവസരമാണല്ലോ ഈ ദിവസം. കര്‍ത്താവേ ഇന്നത്തെ എന്റെ ചിന്ത വാക്ക് കര്മങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി അങ്ങേക്ക് സമര്‍പ്പിക്കുന്നു. അയോഗ്യനായ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ നില്‍ക്കുവാനോ അര്‍ഹനല്ല. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും സഹായത്താല്‍ എന്റെ രക്ഷകനും നാഥനുമായ യേശുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ ഈ നിമിഷം എന്റെ ജീവിതത്തെ സമര്‍പ്പിക്കുന്നു. അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ. ഞാന്‍ ഇവിടെയായിരിക്കുംപോഴും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ ജീവിത പങ്കാളി മക്കള്‍ സുഹൃത്തുക്കള്‍ എല്ലാവരെയും അനുഗ്രഹിക്കണമേ. എപ്പോഴും അങ്ങയുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ആയിരിക്കട്ടെ. എന്നില്‍ ഇന്നേദിവസം ഉണ്ടാകാവുന്ന എല്ലാ പാപസാഹച്ചര്യങ്ങളെയും അതി ജീവിക്കുവാന്‍ വേണ്ടുന്ന ശക്തി പരിശുദ്ധാത്മാവ് വഴി...

ഡിസംബര്‍ 1…പ്രഭാത പ്രാര്‍ത്ഥന…

ഡിസംബര്‍ 1…പ്രഭാത പ്രാര്‍ത്ഥന… നല്ല ദൈവമേ ഒരു പുതിയ ദിനം ഒരു പുതിയ മാസം കൂടി അങ്ങ് എനിക്കായി നല്‍കിയിരിക്കുന്നു. ക്രിസ്തുമസ് ദിനങ്ങള്‍ ഇപ്പോഴേ മനസ്സില്‍ ഓടിയെത്തുന്നു. പുല്‍ക്കൂടും നക്ഷത്രങ്ങളും പപ്പാഞ്ഞിയും കരോള്‍ ഗാനങ്ങളും. ദൈവമേ ഈ കാലഘട്ടത്തില്‍ നല്ല ഒരു കുമ്പസാരം നടത്തുവാനും ഈശോയെ എന്റെ ഹൃദയത്തിലേക്ക് സ്വീകരിക്കാനും എന്നെയും സഹായിക്കണമേ. ഈ ക്രിസ്തുമസ് എന്നില്‍ ഒരു പുതിയ അനുഭവം നല്‍കട്ടെ. എന്നില്‍ ക്രിസ്തു ജനിക്കുന്നില്ലെങ്കില്‍ ഈ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് അര്‍ത്ഥമില്ല എന്ന് ഞാന്‍ അറിയുന്നു. ദൈവമേ, ഈ ദിവസങ്ങളില്‍ കുംബസാരിക്കുവാനും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനും പുണ്യപ്രവര്‍ത്തികളിലൂടെ അങ്ങയുടെ പ്രിയപുത്രന്റെ ജനനത്തിനായി ഒരുങ്ങുവാനും എന്നെയും സഹായിക്കണമേ. എന്നെ അങ്ങയുടെ സ്നേഹത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയോ അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നും എടുത്തുകളയുകയോ ചെയ്യരുതേ. എനിക്ക് അങ്ങയുടെ സ്വന്തമാകണം. പലപ്പോഴും ആഗ്രഹിക്കുന്ന ഒരു നന്മ പോലും ചെയ്യുവാന്‍ സാധിക്കാതെ ഞാന്‍ വിഷമിക്കുന്നു. ദൈവമേ ഈ കാലഘട്ടത്തില്‍ എന്നെ സ്പര്‍ശിക്കണമേ. എന്റെ ഹൃദയത്തില്‍ വന്നു ജനിക്കണമേ....

A Thanksgiving Prayer

Heavenly Father, on Thanksgiving Day We bow our hearts to You and pray. We give You thanks for all You’ve done Especially for the gift of Jesus, Your Son. For beauty in nature, Your glory we see For joy and health, friends and family, For daily provision, Your mercy and care These are the blessings You graciously share. So today we offer this response of praise With a promise to follow You all of our days.