Category: Prayers

‎07.12.2012ഈ പ്രഭാതത്തില്‍….

ഈ പ്രഭാതത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ദൈവമേ അങ്ങേക്ക് നന്ദിയും പുകഴ്ചയും അര്‍പ്പിക്കുക ഉചിതമാണല്ലോ. അവിടുന്നാണല്ലോ എന്നെ എഴുന്നെല്പ്പിച്ചതും എനിക്ക് ജീവന്‍ നല്കിയതും. നന്ദിയോടെ അങ്ങയുടെ അന്നിധിയില്‍ നില്‍ക്കുമ്പോഴും എന്റെ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങളെ പ്രതി അങ്ങ് എന്നോട് കോപിക്കരുതെന്നും എന്നെ അതിനോത്തവിധം ശിക്ഷിക്കരുതേ എന്നും മനമുരുകി പ്രാര്‍ത്ഥിക്കുന്നു. അങ്ങ് എന്ന് കൈവിട്ടാല്‍ ഈ ഭൂമിയില്‍ ഒരു രാജാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും എന്നെ രക്ഷിക്കാനാവില എന്ന് ഞാന്‍ പൂര്‍ണമായി തിരിച്ചറിയുന്നു. അവിടത്തേക്ക് ഇഷ്ടമുള്ളത് മാത്രം ചിന്തിക്കുവാനും പറയാനും ചെയ്യാനുമായി എന്റെ ജീവിതത്തെ, അങ്ങയുടെ ദാനമായ ജീവിതത്തെ അങ്ങയുടെ കരങ്ങളില്‍ തന്നെ സമര്‍പ്പിക്കുന്നു. ഈ വിശ്വാസ വര്‍ഷത്തില്‍ അങ്ങയിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാനും ഉണ്ണി ഈശോക്ക് ജനിക്കുവാന്‍ എന്റെ ഹൃദയം ഒരുക്കുവാനും എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മ ദൈവദൂതന്റെ വാക്കുകള്‍ക്കു ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞത് പോലെ ഞാനും എന്റെ രക്ഷകനായ യേശുവിന്റെ ഇഷ്ടം എന്നില്‍ നിറവേറാന്‍ എന്നെ തന്നെ സമര്‍പ്പിക്കുന്നു. ഈശോക്ക്...

ഈ പ്രഭാതത്തില്‍ …

ഈ പ്രഭാതത്തില്‍ … എന്റെ നല്ല ഈശോയെ നന്ദി തന്‍ ബലിയായി എന്നുടെ ഹൃദയമേകിടാം, തന്ന നന്മകള്‍ ഓരോന്നായി എണ്ണിയോര്‍ത്തീടാം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പുത്രനായ യേശുവിന്റെ നാമത്തില്‍ യേശുവിലൂടെ പരിശുട്ധാത്മാവുമായുള്ള ഐക്യത്തില്‍ എല്ലാ മഹിമയും ആരാധനയും എന്നും എന്നേക്കും. ഈശോയെ ഇന്നത്തെ എന്റെ എല്ലാ ചിന്തകളും പ്രവര്‍ത്തികളും വാക്കുകളും അങ്ങേക്ക് സമര് ‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവ് വഴി അവയെ അങ്ങയുടെ മഹ്ത്വത്തിനുതകുംവിധം ആക്കി തീര്‍ക്കണമേ. എനിക്ക് അങ്ങ് നല്‍കിയ തൊഴിലും സൌഹൃദവും തൊഴില്‍ ശാലയും അങ്ങയുടെ ദിവ്യപരിപാലനയില്‍ സമര്‍പ്പിക്കുന്നു. എന്റെ ഈ ജീവിതം സ്വര്‍ഗരാജ്യത്തിനു ഒരുങ്ങുവാനുള്ള അവസരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും പലസാച്ചര്യങ്ങളിലും വാക്കിലും നോക്കിലും ഞാന്‍ പാപം ചെയ്തു പോകുന്നു. ഈശോയുടെ അതിദാരുണമായ പീഡാനുഭാവങ്ങളെ പ്രതി എന്റെമേല്‍ കനിയണമേ. ദൈവമേ, ഈ ക്രിസ്തുമസ്കാലം നല്ല ഒരുക്കം നടത്തി ഈശോയുടെ ജന്മദിനം ഉചിതമായി ആഘോഷിക്കുവാന്‍ എന്നെ സഹായിക്കണമേ. മദ്യപാനത്തില്‍ നിന്നും മറ്റു ദുശ്ശീലങ്ങളില്‍ നിന്നും എനിക്ക് മോചനമേകണമേ....

ഈ പ്രഭാതത്തില്‍….

ഈ പ്രഭാതത്തില്‍…. പ്രഭാതം മുതല്‍ പ്രദോഷം വരെ കര്‍ത്താവേ അങ്ങേക്ക് മഹത്വമുണ്ടാകട്ടെ. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ, അങ്ങ് തന്ന സ്നേഹത്തി നന്ദി . അങ്ങയുടെ ദാനങ്ങള്‍ക്ക് നന്ദി.. അങ്ങ് തന്ന സുഖങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നന്ദി. അങ്ങ് തന്ന സൌഹൃദങ്ങള്‍ക്ക് നന്ദി. അങ്ങ് തന്ന തൊഴിലിനും നന്ദി. എന്റെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ ജീവിത പങ്കാളി മക്കള്‍ എന്നിവരെയോര്‍ത്തു നന്ദി. കര്‍ത്താവേ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നന്ദി പറഞ്ഞു തീര്‍ക്കുവാന്‍ ഈ ജീവിതം തന്നെ തികയുകയില്ല. എന്റെ ദൈവമേ, ബലഹീനനായ ഞാന്‍ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വരുത്തുന്ന പാപങ്ങളെയോര്‍ത്തു നിറഞ്ഞ മനസോടെ മാപ്പ് ചോദിക്കുന്നു. ഈശോയുടെ തിരു രക്തത്താല്‍ കഴുകണേ. അങ്ങയുടെ പരിശുദ്ധാതമാവിനാല്‍ എന്നെയും ശക്തിപ്പെടുത്തണെ. കര്‍ത്താവേ ആര്‍ക്കെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടിരിക്കുന്നോ അവരെയും അവരുടെ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. ആശീര്‍വദിക്കണേ അനുഗ്രഹിക്കണേ. അങ്ങയുടെ സന്നിധിയില്‍ പ്രീതി കണ്ടെത്തിയ പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം...