Category: Prayers

ഇന്നത്തെ പ്രഭാത പ്രാര്‍ത്ഥന

ഇന്നത്തെ പ്രഭാത പ്രാര്‍ത്ഥന ഓ എന്റെ ഈശോ നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ. നീ എന്നെ സ്നേഹിക്കുന്നതുപോലെ നിന്നെയും സ്നേഹിക്കുവാനുള്ള കൃപ നീ എനിക്ക് നല്കണമേ. ഈ ക്രിസ്തുമസ് ദിനങ്ങളില്‍ നീ എന്റെ ഹൃദയത്തില്‍ ജനിക്കണേ. ഒരിക്കലും എന്നെ വിട്ടു അകന്നു പോകരുത േ, എന്റെ ഹൃദയത്തില്‍ ജനിക്കണേ. കഠിന ഹൃദയരായ ലോകരുടെ ഇടയില്‍ നിര്‍മലമായ ഒരു ഹൃദയം എനിക്ക് മെനഞ്ഞു നല്കണമേ. നിന്നെപ്പോലെ നിസ്വാര്തമായി സ്നേഹിക്കുവാനുള്ള കൃപയും എനിക്ക് നല്കണമേ. നിന്റെ കവിഞ്ഞൊഴുകുന്ന സ്നേഹം സ്വീകരിക്കാന്‍ കെല്‍പ്പുള്ള തുറന്ന ഹൃദയം എനിക്കും എന്റെ സഹോദരങ്ങള്‍ക്കും നല്കണമേ. ആമേന്‍.

വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു…

വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു… വഴിയായവന് വഴിയൊരുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷത്തില്‍ സ്നാപക യോഹന്നാന്‍ നമ്മെ സമീപിക്കുന്നു. അവന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ്. സ്നാപക യോഹന്നാന്‍ പ്രധാനമായി പറയുന്ന മൂന്നു കാര്യങ്ങള്‍ നമുക്ക് നോക്കാം… “താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും”… 1. താഴ്വരകളും കുന്നും മലയും- അസമത്വം ഇല്ലാതെയാകണം.. എവിടെ അസമത്വം ഉണ്ടോ അവിടെ കര്‍ത്താവിനു ജനിക്കുവാനോ വസിക്കുവാനോ സാധിക്കുകയില്ല… 2. വളഞ്ഞവഴികള്‍ – കപടതയുടെയും കുറുക്കുബുദ്ധിയുടെയും മേഖലകളില്‍ ജനിക്കുവാനും വസിക്കുവാനും കര്‍ത്താവിനു സാധിക്കുകയില്ല. 3. പരുപരുത്തവ – അസൂയയുടെയും അഹങ്കാരത്തിന്റെയും ശത്രുതയുടെയും പകയുടെയും മറ്റും പരുപരുത്ത കഠിനമേഖലകളിലും ക്രിസ്തുവിനു ജനിക്കുവാന്‍ സാധ്യമല്ല. വേണ്ടത് അനുതാപമാണ്. അനുതാപമുള്ളിടത്താണ് യേശു ജനിക്കുക, വസിക്കുക. സക്കെവൂസിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ട യേശു, ശിഷ്യന്മാരോട് അവര്‍ സ്വന്തമായി കണ്ടതൊക്കെ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട യേശു ഇന്ന് നമ്മോടും നാം മുകളില്‍ കണ്ട മേഖലകളില്‍ നിന്ന് താഴെ ഇറങ്ങുവാനും, നാം സ്വന്തമായി ഹൃദയത്തില്‍...

08.12.2012…ഈ പ്രഭാതത്തില്‍…

08.12.2012… ഈ പ്രഭാതത്തില്‍….ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നുവെങ്കില്‍, അല്പ്പവിശ്വാസികളെ നിങ്ങളെ ദൈവം എത്രയധികം അലങ്കരിക്കുകയില്ല. നല്ല ദൈവമേ ഈ നിമിഷംവരെ ലഭിച്ച പ്രത്യേകിച്ചു കഴിഞ്ഞ രാത്രിയിലെ സംരക്ഷണത്തെ ഓര്‍ത്തും അങ് ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. അങ്ങയുടെ അനന്ത പരിപാലനയില്‍ ആശ്രയിക്കാതെയും വിശ്വസിക്കാതെയും പോയ നിമിഷങ്ങളെ ഓര്‍ത്ത് മാപ്പ് ചോദിക്കുന്നു. ചോദിക്കുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ ആഗ്രഹങ്ങള്‍ അറിയുന്ന അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാനാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങയുടെ കരുണയും നീതിയും കുറിച്ച് പാടുവാനും വിശുദ്ധിയുടെ പാതയില്‍ ജീവിക്കുവാനുമായി എന്റെ ജീവിതത്തെ അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. വഴിപിഴച്ചവരുടെ പ്രവര്‍ത്തികളില്‍ കൂട്ടുനില്‍ക്കാതെ നിഷ്കളങ്ക മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഞാന്‍ ശ്രദ്ധവെയ്ക്കും. നീചമായ ഒന്നിലും ഞാന്‍ കണ്ണുവെക്കാതിരിക്കട്ടെ. ഞാന്‍ അന്യായമായി നേടിയതൊക്കെയും അങ്ങ് എന്നില്‍ നിന്ന് തിരികെ എടുക്കണമേ. കര്‍ത്താവേ അധികമുള്ള പണവും വസ്ത ്രവും സുഖവും എല്ലാം അങ്ങ് തിരികെ എടുക്കുക…അധികമായി അങ്ങയുടെ സ്നേഹവും കാരുണ്യവും ക്ഷമയും...