പ്രാരംഭഗാനം (കുരിശു ചുമന്നവനെ…) കുരിശില്‍ മരിച്ചവനേ,കുരിശാലേ വിജയം വരിച്ചവനേ; മിഴിനീരൊഴുക്കിയങ്ങേ കുരിശിന്‍റെ വഴിയേ വരുന്നു ഞങ്ങള്‍ ലോകൈക നാഥാ, നിന്‍ ശിഷ്യരായ്ത്തീരുവാ- നാശിപ്പോനെന്നുമെന്നും കുരിശുവഹിച്ചു നിന്‍ കാല്‍പ്പാടു പിന്ചെല്ലാന്‍ കല്പിച്ച നായകാ. നിന്‍ ദിവ്യരക്തത്താ- ലെന്‍ പാപമാലിന്യം കഴുകേണമേ,ലോകനാഥാ. പ്രാരംഭ പ്രാര്‍ത്ഥന നിത്യനായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമാനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു.സ്നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു.കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍കൂടി ;വ്യാകുലയായമാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ,ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയവഴിയില്‍കൂടി സഞ്ചിരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദേവമാതാവേ, ക്രുശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്‍റെ ഹൃദയത്തില്‍ പതപ്പിച്ച് ഉറപ്പിക്കണമേ ( ഒന്നാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍) മരണത്തിനായ് വിധിച്ചു കറയറ്റ ദൈവത്തിന്‍ കുഞ്ഞാടിനെ അപരാധിയായ് വിധിച്ചു കല്മഷം കലരാത്ത കര്‍ത്താവിനെ അറിയാത്ത കുറ്റങ്ങള്‍ നിരയായ്ചുമത്തി പരിശുദ്ധനായ നിന്നില്‍; കൈവല്യദാതാ,നിന്‍ കാരുണ്യം കൈക്കൊണ്ടോര്‍ കദനത്തിലാഴ്ത്തി നിന്നെ. അവസാനവിധിയില്‍ നീ- യലിവാര്‍ന്നു ഞങ്ങള്‍ക്കാ- യരുളേണെമേ നാകഭാഗ്യം. [mygmtab name=’ഒന്നാം സ്ഥലം’] ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു. ഈശോമിശിഹായേ,ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ രക്ഷിച്ചു. മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു….ഈശോ പീലാത്തോസിന്റെ മുമ്പില്‍ നില്‍ക്കുന്നു….അവിടുത്തെ ഒന്നു നോക്കുക…ചമ്മട്ടിയടിയേറ്റ ശരീരം …രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ തലയില്‍ മുള്‍മുടി…ഉറക്കമൊഴിഞ്ഞ കണ്ണുകള്‍…ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ദാഹിച്ചു വരണ്ട നാവ്…ഉണങ്ങിയ ചുണ്ടുകള്‍ പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു…കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു…എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു. എന്‍റെ ദൈവമായ കര്‍ത്താവേ അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴുംഅതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആല്‍മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ. 1. സ്വര്‍ഗ്ഗ. 1. നന്മ. കര്‍ത്താവേ…. പരിശുദ്ധ ദേവമാതാവേ… (രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍) കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു. നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ. എന്‍ ജനമേ,ചൊല്ക ഞാനെന്തു ചെയ്തു കുരിശെന്റെ തോളിലേറ്റാന്‍? പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ ആശയോടാനയിച്ചു: എന്തേ,യിദം നിങ്ങ- ളെല്ലാം മറന്നെന്റെ ആല്‍മാവിനാതങ്കമേറ്റി ? [/mygmtab] [mygmtab name=’രണ്ടാം സ്ഥലം’] ഈശോമിശിഹാ കുരിശു ചുമക്കുന്നു ഈശോമിശിഹായേ…. ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു.ഈശോയുടെ ചുറ്റും നോക്കുക. സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു…പത്രോസ് അവിടുത്തെ പരിത്യജിച്ചു …മറ്റു ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ?…ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു…ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല… എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.എന്‍റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരുശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്‍റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെസഹായിക്കണമേ. ൧. സ്വര്‍ഗ്ഗ. ൧.നന്മ. കര്‍ത്താവേ…. പരിശുദ്ധ ദേവമാതാവേ… (മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍) കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍ പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍ തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു, ചെന്നിണം വാര്‍ന്നൊഴുകി : മാനവരില്ല വാനവരില്ല താങ്ങിത്തുണച്ചീടുവാന്‍: അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ തൂകി- യണയുന്നു മുന്നില്‍ ഞങ്ങള്‍ . [/mygmtab] [mygmtab name=’മൂന്നാം സ്ഥലം’] ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു ഈശോ മിശിഹായേ,….....
Like this:
Like Loading...