ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്‍…. പ്രിയ കൂട്ടുകാരെ, ഇന്ന് ആഗോള സഭ ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു. ആണ്ടുവട്ടത്തിലെ അവസാന ഞായര്‍ ആണ് തിരുന്നാള്‍ ദിനമായി ആഘോഷിക്കുക. ഒപ്പം അടുത്ത ഞായര്‍ ആഗമന കാലത്തിന്റെ ഒന്നാം ഞായര്‍ ആരംഭിക്കുന്നു…. എന്റെ രാജ്യം ഭൌമീകമല്ല എന്ന് വിളിച്ചു പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരായ നമ്മളും ലോകത്തെ നോക്കി ഇതുപോലെ വിളിച്ചു പറയണം. ക്രിസ്തു ലോകത്തിലേക്ക് വന്നത് സ്വര്‍ഗരാജ്യത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാനാണ്. ആ ദൌത്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ ക്രിസ്തു സഭയെ ഭരമെല്‍പ്പിച്ചു. ശാന്തിയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സാമ്രാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ ക്രിസ്തു സഭയെ ചുമതലപ്പെടുത്തി. ലോകം അവസാനിക്കുമെന്നും, നാം ഇന്ന് കാണുന്ന അടയാളങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും നമ്മോടു പലരും പഠിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ അവസാനം നാഷമല്ല മറിച്ചു ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയാണെന്ന് നാം മനസിലാക്കാന്‍ മറന്നു പോകരുത്. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനായ ക്രിസ്തു തന്റെ രണ്ടാമത്തെ വരവില്‍ ഓരോരുത്തരെയും അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ചു വിധിക്കും. ഇന്ന് ലോകത്തിനും ലോക രാഷ്ട്രങ്ങള്‍ക്കും ഒരു...
Like this:
Like Loading...