† JESUS - MY GREAT MASTER † SONGS | BIBLE | PRAYERS | MESSAGES | ROSARY Darkness to Light
ഈ പ്രഭാതത്തില്‍ …
ഈ പ്രഭാതത്തില്‍ … എന്റെ നല്ല ഈശോയെ നന്ദി തന്‍ ബലിയായി എന്നുടെ ഹൃദയമേകിടാം, തന്ന നന്മകള്‍ ഓരോന്നായി എണ്ണിയോര്‍ത്തീടാം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പുത്രനായ യേശുവിന്റെ നാമത്തില്‍ യേശുവിലൂടെ പരിശുട്ധാത്മാവുമായുള്ള ഐക്യത്തില്‍ എല്ലാ മഹിമയും ആരാധനയും എന്നും എന്നേക്കും. ഈശോയെ ഇന്നത്തെ എന്റെ എല്ലാ ചിന്തകളും പ്രവര്‍ത്തികളും വാക്കുകളും അങ്ങേക്ക് സമര് പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവ് വഴി അവയെ അങ്ങയുടെ മഹ്ത്വത്തിനുതകുംവിധം ആക്കി തീര്‍ക്കണമേ. എനിക്ക് അങ്ങ് നല്‍കിയ തൊഴിലും സൌഹൃദവും തൊഴില്‍ ശാലയും അങ്ങയുടെ ദിവ്യപരിപാലനയില്‍ സമര്‍പ്പിക്കുന്നു. എന്റെ ഈ ജീവിതം സ്വര്‍ഗരാജ്യത്തിനു ഒരുങ്ങുവാനുള്ള അവസരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും പലസാച്ചര്യങ്ങളിലും വാക്കിലും നോക്കിലും ഞാന്‍ പാപം ചെയ്തു പോകുന്നു. ഈശോയുടെ അതിദാരുണമായ പീഡാനുഭാവങ്ങളെ പ്രതി എന്റെമേല്‍ കനിയണമേ. ദൈവമേ, ഈ ക്രിസ്തുമസ്കാലം നല്ല ഒരുക്കം നടത്തി ഈശോയുടെ ജന്മദിനം ഉചിതമായി ആഘോഷിക്കുവാന്‍ എന്നെ സഹായിക്കണമേ. മദ്യപാനത്തില്‍ നിന്നും മറ്റു ദുശ്ശീലങ്ങളില്‍ നിന്നും എനിക്ക് മോചനമേകണമേ....