തിരുക്കുടുംബം, നമ്മുടെ കുടുംബങ്ങളുടെ മാതൃക.
ക്രിസ്തുമസ് കഴിഞ്ഞുള്ള ആദ്യ ഞായര്‍. തിരുസഭ മാതാവ് തിരുക്കുടുംബത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുന്ന സുന്ദരവും അനുഗ്രഹീതവുമായ ദിവസം. എല്ലാ കുടുംബങ്ങളിലും തിരുക്കുടുംബത്തിന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പ്രിയ സഹോദരങ്ങളെ ഇന്ന് നമ്മുടെ ക്രിസ്തീയ കുടുംബങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം എന്ന് നമുക്ക് അല്‍പ്പം ധ്യാനിക്കാം. ഓര്‍ക്കുക, കുടുംബമാകാനുള്ള വിളി ദൈവത്തില്‍ നിന്നാണ് ഓരോ വ്യക്തിയും സ്വീകരിക്കുന്നത്. അത് കൊണ്ടുതന്നെ കുടുംബങ്ങള്‍ ദൈവീക പദ്ധതിയുടെ ഭാഗങ്ങളാണ്. സുവിശേഷ ചൈതന്യത്തില്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃക അനുസരിച്ച് ജീവിക്കുവാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തീയ ഭവനങ്ങളുടെ വാതില്‍ ക്രിസ്തുവിനായി ഇപ്പോഴും തുറന്നിട്ടിരിക്കണം. ക്രിസ്തീയ ഭവനങ്ങളില്‍ വിശുദ്ധ ബൈബിള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം, ഒരു ദൈവാലയത്തിലെ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചിരിക്കുന്ന സക്രാരിക്ക് തുല്യമാണെന്ന് മറക്കരുത്. ഒരു ക്രിസ്തീയ ഭവനം ഒരിക്കലും ദൈവം തന്റെ പ്രിയപുത്രന്റെ മാതാവും വളര്‍ത്തു പിതാവുമാകുവാന് തിരഞ്ഞെടുത്ത പരിശുദ്ധ അമ്മയെയും വിശുദ്ധ ഔസേപ്പ് പിതാവിനെയും മാറ്റി നിര്‍ത്തുകയില്ല. കാരണം നസ്രത്തിലെ തിരുക്കുടുംബത്തിനു രൂപം നല്‍കാന്‍ ദൈവത്താല്‍...