ക്രിസ്തുവിനോടൊപ്പം തിരുസഭയുടെ പടവില്‍….. പ്രിയ സഹോദരങ്ങളെ, തിരുസഭാ മാതാവ് ആണ്ടുവട്ടത്തിലെ അഞ്ചാമത്തെ ഞായര്‍ ആഘോഷിക്കുന്നു. ഇത് തപസുകാലത്തിനു മുന്‍പുള്ള അവസാന ഞായര്‍ ആണിത്. ഇന്ന് ധ്യാനിക്കുന്ന സുവിശേഷ ഭാഗം വിശുദ്ധ ലൂക്കാ 5,1…11.. ഇന്നത്തെ തിരുക്കര്‍മ വായനകള്‍ മൂന്നും തന്നെ ദൈവവിളിയെ കുറിച്ച് പ്രതിപാദിക്കുന്നു. ഒന്നാം വായനയില്‍ ഏശയ്യ പ്രവാചകന്റെ വിളിയും രണ്ടാം വായനയില്‍ വിശുദ്ധ പൌലോസിന്റെ അപസ്തോലിക ജീവിതത്തെയും സുവിശേഷത്തില്‍ യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതുമായ ഭാഗങ്ങളാണ് നാം വായിക്കുന്നത്. സുവിശേഷം ആരംഭിക്കുമ്പോള്‍ രണ്ടു വള്ളങ്ങള്‍ കരയോട് ചേര്‍ന്ന് കിടക്കുകയായിരുന്നു. അവയില്‍ ഒന്നില്‍ യേശു കയറി എന്നിട്ട് കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ ശിമയോനോട് അവനോട് യേശു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഒരു പ്രതീകാത്മകത ഇവിടെ കാണാം… യേശു കയറുന്ന വള്ളം… യേശു സ്വന്തമാക്കുന്ന വ്യക്തി, അത് മാറ്റി നിര്‍ത്ത്പ്പെടെണ്ടതാണ്. അത് കടലിന്റെ ആഴങ്ങളിലേക്ക് മാറ്റി നിര്‍ത്തുവാനാണ് യേശു ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പു പൂര്‍ണമായും യേശുവിന്റെതാണ്, മനുഷ്യന്റെതല്ല…നിങ്ങളല്ല എന്നെ...
Like this:
Like Loading...