ഇന്നത്തെ പ്രഭാതത്തിൽ….കര്‍ത്താവായ ദൈവം, ശക്തനായവന്‍. അങ്ങ് എനിക്കായി ഒരു പ്രഭാതം ഒരുക്കിവെച്ചിരിക്കുന്നു.. സ്നേഹത്തോട് വിശ്വസ്തതയോടും കൂടെ അങ്ങേക്ക് സേവനം ചെയ്യുവാൻ വേണ്ടി അങ്ങ് നല്കിയ ഈ ദിവസത്തിനു നന്ദി പറയുന്നു.. ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ഭൂമി അങ്ങയുടെ വിശ്വസ്തതയെ പ്രഘോഷിക്കുന്നു.. ഞാനും അവയോടു ചേർന്ന് അങ്ങയെ പാടിസ്തുതിക്കുന്നു… അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും എന്നരുൾ ചെയ്ത ദൈവമേ, അങ്ങയുടെ വഴിയിൽ ഇന്നും എന്നും ഞാൻ നടക്കുവാൻ അങ്ങയുടെ പരിശുദ്ധാതമാവിനെ അയച്ചു എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ.അങ്ങയുടെ ശിക്ഷണത്തെ സ്നേഹിക്കുവാനും അങ്ങയുടെ വചനത്തെ ഉൾക്കൊള്ളുവാനും എന്നെ സഹായിക്കണമേ, കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം...
Like this:
Like Loading...