Author: Jesus - My Great Master

ഇന്ന് ഈ ഗാനം നമ്മുടെ പ്രഭാത പ്രാര്‍ത്ഥനയാക്കാം…

ഇന്ന് ഈ ഗാനം നമ്മുടെ പ്രഭാത പ്രാര്‍ത്ഥനയാക്കാം… ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ നീ തന്നെയാണെന്റെ ജീവശക്തി നീയല്ലാതസ്തിത്വമില്ലയെന്നിൽ കണ്ണിന്നു കൗതുകം നിൻ ദർശനം കാതിന്നു കോമളരാഗവും നീ, രാഗവും നീ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നാവിന്നു നൽ‌പൂം‌പുതുമധുവും നാഥാ നീയല്ലാതെ വേറെയില്ലാ നാവിന്നു നൽ‌പൂം‌പുതുമധുവും നാഥാ നീയല്ലാതെ വേറെയില്ലാ അത്യാശയോടെന്റെ ബുദ്ധിതേടും സത്യവും ആയതിൻ മാർഗ്ഗവും നീ മാർഗ്ഗവും നീ ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ നീ എൻ സർവ്വവുമെന്ന് ഓർത്തിടുമ്പോൾ ഹാ എൻ ഹൃദയം തുടിച്ചീടുന്നു ഹൃദയം തുടിച്ചീടുന്നു ഈശോയെൻ ജീവാധിനായക എൻ ആശകൾക്കാരാധ്യനായ നാഥാ