ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം…
ക്രിസ്തുവില്‍ ഉണ്ടായിരുന്ന ആത്മാവ് ക്രിസ്ത്യാനികളിലും ഉണ്ടായിരിക്കണം… ആണ്ടു വട്ടത്തിലെ മൂന്നാം ഞായര്‍. ഇന്ന് തിരുസഭാമാതാവ് ധ്യാനിക്കുന്ന സുവിശേഷം വിശുദ്ധ .ലൂക്കായുടെ സുവിശേഷത്തിന്റെ ആദ്യഭാഗമാണ്. യേശു സിനഗോഗില്‍ കയറി തനിക്കു നല്‍കപ്പെട്ട വചനഭാഗം ആധികാരികതയോടെ വായിക്കുകയാണ്.. ആരംഭിക്കുന്നത് തന്നെ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട് എന്നാണു. യേശുവിന്റെ ജീവിതത്തിലുടനീളം നാം കണ്ടുമുട്ടുന്ന ഒരു വാക്യമാണ്, അവന്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി എന്നുള്ളത്. ദൈവം ത്രിയേക ദൈവമാണെന്നും അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ചേരുന്നതാനെന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്ന് നമുക്ക് യേശുവും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധം ഒന്ന് ധ്യാനിക്കാം. ലൂക്കായുടെ സുവിശേഷം..1:35.. ല് ഗബ്രീല് ദൈവദൂതന്‍ മറിയത്തോടു പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും എന്നാണ്.യേശുവിന്റെ ജ്ഞാനസ്നാന അവസരത്തിലും സ്വര്‍ഗം തുര്‍ക്കപ്പെടുന്നതും പരിശുദ്ധാത്മാവ് പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതും വളരെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്.. മരുഭൂമിയിലെ പരീക്ഷക്ക്...