20.12.2012.

20.12.2012. ഇന്ന്…ഈശോയെ അങ്ങയുടെ ജനനത്തിന്റെ അനുസ്മരണത്തിനായി പ്രപഞ്ചം മുഴുവന്‍ ഒരുങ്ങുന്നു. അന്ന് പരിശുദ്ധ മറിയം ഒരുങ്ങിയിരുന്നതുപോലെ ഇന്ന് ഞങ്ങളും കാത്തിരിക്കുന്നു. പെരിശുദ്ധ അമ്മയെപ്പോലെ വിശുദ്ധമായ ഒരു ജീവിതം എനിക്ക് സ്വന്തമായി ഇല്ല. പാപം നിറഞ്ഞ ഒരു ജീവിതം മാത്രമാണ് എന്റെ സ്വന്തം. അനുതപിക്കുന്ന പാപിയെ അങ്ങ് തള്ളിക്കളയില്ല എന്ന പൂര്‍ണമായ ഉറപ്പില്‍ ഇതാ ഞാന്‍ എന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. വിശുദ്ധമായ ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നു. വിശുദ്ധ ജീവിതം ആരംഭിക്കുന്നത് അങ്ങ് ഹൃദയത്തില്‍ ജനിക്കുംപോഴാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. ഓരോ പുല്‍ക്കൂടും എന്റെ ഹൃദയത്തെ പുല്‍ക്കൂടാക്കാനുള്ള വെല്ലുവിളി ഉയര്‍ത്തുന്നു. സ്വര്‍ഗ്ഗവും ഭൂമിയും ഒരുങ്ങുന്ന ഈ കാലയളവില്‍ തിരുസഭ മാതാവിനോടൊപ്പം ഞാനും അങ്ങയുടെ ജനനത്തിരുന്നാളിനായി ഒരുങ്ങുന്നു. ഒരുക്കമുള്ള ഹൃദയത്തോടെ പുല്‍ക്കൊടില്‍ ജനിക്കുന്ന അങ്ങയെ പരിശുദ്ധ കുര്‍ബാനയില്‍ കാണുവാനും കുര്‍ബാന്‍ സ്വീകരിച്ചു വിശുദ്ധനായി ജീവിക്കുവാനും എന്നെയും സഹായിക്കണമേ. പുല്‍ക്കൂട്ടില്‍ കാഴ്ചവെക്കുവാന്‌ എന്റെ ഹൃദയവും ജീവിതവും ഞാന്‍ നല്‍കുന്നു. എന്റെ കാഴ്ച്ചയെ അങ്ങ് സ്വീകരിക്കണേ. പൊന്നുണ്ണി യേശുവിനെ വഹിക്കുവാനും വളര്‍ത്തുവാനും ഭാഗ്യം ലഭിച്ച അമ്മെ മാതാവേ എന്റെ ഉള്ളിലും ഈശോയെ ജനിപ്പിക്കണേ…ആമേന്‍.

You may also like...

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.