ഈ പ്രഭാതത്തിൽ….
ഈ പ്രഭാതത്തിൽ….എന്റെ ദൈവമേ, അങ്ങയുടെ ദാസന്റെ ആത്മാവിനെസന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്എന്റെ മനസ്സിനെ ഉയര്‍ത്തുന്നു. കര്‍ത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. ഞാൻ അങ്ങയുടെ ദാസനും ദാസിയുടെ പുത്രനുമാണ്.. അനര്‍ഥകാലത്തു ഞാന്‍ അങ്ങയെവിളിക്കുമ്പോൾ; അങ്ങ് എനിക്ക് ഉത്തരമരുളുന്നു, അങ്ങയുടെ ചിറകിൻ കീഴിൽ എനിക്ക് അഭയം നല്‍കുകയും ചെയ്യുന്നു. കര്‍ത്താവേ, ദേവന്മാരില് അങ്ങേക്കുതുല്യനായി ആരുമില്ല; അങ്ങേ പ്രവൃത്തികള്‍ക്കു തുല്യമായി മറ്റൊന്നില്ല എന്ന് ഞാൻ പൂര്‍ണമായി വിശ്വസിക്കുന്നു. കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും.
ഇന്ന് അങ്ങ് എനിക്ക് ഒരു പുതിയ പ്രഭാതം സമ്മാനമായി നൽകിയെങ്കിൽ തീര്‍ച്ചയായും അതിനു പിന്നിൽ അങ്ങേക്ക് വലിയ പദ്ധതികൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
അങ്ങയുടെ വഴികള എനിക്ക് കാണിച്ചു തരണമേ… ആ വഴികളിൽ ഞാൻ നടക്കട്ടെ-…
അങ്ങയുടെ സത്യം എന്നെ പഠിപ്പിക്കണമേ, ആ സത്യത്തിനായി ഞാൻ എന്റെ ജീവിതം സമര്‍പ്പിക്കട്ടെ..
അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്റെ അടയാളം കാണിക്കണമേ!
ഞാൻ എന്റെ ചിന്ത, വാക്ക് പ്രവർത്തികൾ കൊണ്ട് അങ്ങയെ മാത്രം മഹത്വപ്പെടുത്തട്ടെ..
ദൈവമേ, ആവശ്യത്തിലധികം സമ്പത്തോ സുഖമോ, സന്തോഷമോ എനിക്ക് തരരുതേ…എനിക്ക് അധികമായി ഉള്ളതും, അങ്ങ് നല്കുവാൻ ആഗ്രഹിക്കുന്നതും, അവയൊന്നും ഒട്ടുമില്ലാത്ത സഹോദരങ്ങല്ക്ക് കൊടുക്കണമേ..
അങ്ങനെ ഞാനും അവരും അങ്ങയുടെ വലിയ സന്തോഷം അനുഭവിച്ചു, പരിശുദ്ധ അമ്മയും വിശുദ്ധരും മാലാഖമാരും ആയിരിക്കുന്ന സ്വർഗത്തിൽ എത്തി ചേരട്ടെ….
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ…ആമേൻ.. – Fr. Milton George,